Saturday, April 19, 2025

സ്‌പീക്കറുടെ വസതിയിലേക്ക് ഫിറ്റ്‌നസ് ഉപകരണങ്ങളുടെ ടെൻഡർ വിളിച്ചു….

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram): ഔദ്യോഗിക വസതിയിലേക്ക് ഫിറ്റ്നസ് ഉപകരണങ്ങൾ (Fitness equipment) സ്ഥാപിക്കാൻ ടെൻഡർ വിളിച്ച് സ്പീക്കർ എ എൻ ഷംസീർ (Speaker AN Shamseer.). ട്രെഡ്മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീൻ, കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ (Treadmill, Leg Keel and Leg Extension Machine, Commercial Cross Trainer Machine) എന്നിവ സ്ഥാപിക്കാനാണ് ടെൻഡർ (Tender ) ക്ഷണിച്ചിരിക്കുന്നത്.

എങ്ങനെയുള്ള ഉപകരണങ്ങളാണ് വേണ്ടതെന്നും ടെൻഡറിൽ വിശദമായി പറയുന്നുണ്ട്. ട്രെഡ്‌മിൽ 5 എച്ച് പിക്ക് മുകളിലുള്ളതായിരിക്കണമെന്ന് മാത്രമല്ല ദൂരം, കലോറി, ഹാർട്ട് റേറ്റ്, പവർ എന്നിവ പ്രദർശിപ്പിക്കുന്ന എൽ ഇ ഡി സ്‌ക്രീൻ ഉണ്ടായിരിക്കണം.

ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീനിന്റെയും കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീനിന്റെയും ഭാരപരിധി 180 കിലോയ്ക്ക് മുകളിലായിരിക്കണം. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഫിറ്റ്‌നസ് ഉപകരണങ്ങൾ വാങ്ങാനാണ് ടെൻഡർ വിളിച്ചിരിക്കുന്നതെന്ന് സ്‌പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

See also  ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിനായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ ഉടൻ ഉത്തരവിറക്കും.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article