തിരുവനന്തപുരം (Thiruvananthapuram): സംസ്ഥാനത്തെ വില്ലേജ് ഓഫീസു (Village Office) കളിൽ വിജിലൻസിന്റെ (Vigilance) മിന്നൽ പരിശോധന. ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിലാണ് തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിൽ പരിശോധന നടക്കുന്നത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ (E-District Portal) സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
വില്ലേജ് ഓഫീസുകളിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ ഓൺലൈനിനൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ (E-District Portal). പല വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ അണ്ടർ റീ വെരിഫിക്കേഷൻ/ അണ്ടർ എക്‌സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് (Under Re-Verification/ Under Extra Verification/ Returned) എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവയ്‌ക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് മിന്നൽ പരിശോധന.
തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫീസുകളിലാണ് പരിശോധന. കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ഏഴു വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആറു വീതവും പത്തനംതിട്ടയിൽ അഞ്ച് വില്ലേജ് ഓഫീസുകളിലും പരിശോധന നടന്നു. ആലപ്പുഴ, വയനാട് ജില്ലകളിൽ നാല് വീതവും കാസർഗോഡ് മൂന്ന് വില്ലേജ് ഓഫീസുകളിലായാണ് ഒരേ സമയം മിന്നൽ പരിശോധന.