ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബി.ടെക്, എം.ടെക്; ഇപ്പോള്‍ അപേക്ഷിക്കാം

Written by Web Desk1

Published on:

ചെന്നൈ : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Institute of Technology) യില്‍ (സി.ഐ.ടി) ബി.ടെക്, എം.ടെക് പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അക്കാഡമിക്, ഗവേഷണ, പ്ലേസ്‌മെന്റ് മികവില്‍ മുന്നിട്ട് നില്‍ക്കുന്ന സ്ഥാപനമാണ് ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Chennai Institute of Technology), തമിഴ്‌നാട് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത് പെരുമ്പത്തൂരിലുള്ള സി.ഐ.ടിയാണ്.

വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കരിക്കുലം, ലബോറട്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ എഞ്ചിനീയറിങ് മനുഷ്യവിഭവശേഷി രൂപപ്പെടുത്തിയെടുക്കുന്നതിലുള്ള പ്രധാന്യം. പത്തോളം മികവിന്റെ കേന്ദ്രങ്ങള്‍, ഇന്നവേഷനും സ്റ്റാര്‍ട്ടപ്പിനും സംരംഭകത്വത്തിനും നല്‍കുന്ന പ്രധാന്യം, ടെക്‌നോളജി ബിസിനസ് ഇന്‍കുബേഷന്‍ കേന്ദ്രം എന്നിവ സി.ഐ.ടിയുടെ പ്രത്യേകതകളാണ്. എഞ്ചിനീയറിങ് ബിരുദ തലത്തില്‍ 14ഉം ബിരുദാനന്തര ബിരുദ തലത്തില്‍ അഞ്ചും ബ്രാഞ്ചുകള്‍ ഇവിടെയുണ്ട്. www.citchennai.edu.in.

രാജ്യത്തെ എഞ്ചിനീയറിങ് കോളജുകളുടെ എണ്ണം വര്‍ധിച്ച് വരുമ്പോള്‍, പഠിച്ചിറങ്ങുന്ന ബിരുദ ധാരികളുടെ തൊഴില്‍ ലഭ്യത ശ്രദ്ധയോടെ വിലയിരുത്തേണ്ടതുണ്ട്. എഞ്ചിനീയറിങ് കോളജുകളുടെ മികവ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിയ- ഇന്‍ഡസ്ട്രി സഹകരണം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഇന്റേണ്‍ഷിപ്പ്, സ്‌കില്‍ വികസന, പ്ലേസ്‌മെന്റ് അവസരങ്ങള്‍ ഉറപ്പ് വരുത്തും. ഇതിലൂടെ മികച്ച പ്ലേയ്‌സ്‌മെന്റ് ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

കോളജുകളുടെ മികവ് തന്നെയാണ് പ്ലേസ്‌മെന്റ് തീരുമാനിക്കുന്നതിലെ പ്രധാന ഘടകം. മികച്ച ഭൗതിക സൗകര്യം, അക്കാഡമിക് മികവ്, ഗവേഷണ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം, ഭൗതിക സൗകര്യങ്ങള്‍ എന്നിവയും വളരെ പ്രധാനപ്പെട്ടതാണ്.

സ്ഥാപനങ്ങളിലെ മുന്‍കാല പ്ലേസ്‌മെന്റ്, പ്ലേസ്‌മെന്റ് നല്‍കുന്ന കമ്പനികള്‍, ശമ്പളം എന്നിവ പ്രത്യേകം വിലയരുത്തേണ്ടതാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്ലേസ്‌മെന്റിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. മിക്ക കോളജുകളിലും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗിന് പ്ലേസ്‌മെന്റ് വര്‍ധിച്ച് വരുമ്പോള്‍, മറ്റ് ബ്രാഞ്ചുകള്‍ക്ക് വേണ്ടത്ര പ്രധാന്യം ലഭിക്കുന്നില്ല.

See also  സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി

Related News

Related News

Leave a Comment