കൊച്ചി (KOCHI): നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപി (Actor Dileep)ന് ഇന്ന് ഹൈക്കോടതിയില്‍ നിർണ്ണായകം. ദിലീപിന്റെ ജാമ്യം റദ്ദാക്കണ (Dileep’s bail should be cancelled)മെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് (Crime Branch) നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി (Highcourt ) പരിഗണിക്കും. ഹർജിയില്‍ പ്രോസിക്യൂഷന്റെ വാദം നേരത്തെ പൂർത്തിയായിരുന്നു. പ്രതിയുടെ ജാമ്യം ഉടന്‍ തന്നെ റദ്ദ് ചെയ്യാനുള്ള നടപടി കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതിഭാഗത്തിന്റെ വാദമാണ് സിംഗിള്‍ ബെഞ്ച് ഇന്ന് കേള്‍ക്കുക .ദിലീപ് (Dileep) ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമുള്ള ക്രൈം ബ്രാഞ്ചിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന കാര്യം പ്രതിഭാഗം കോടതിയില്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. (Dileep) നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്താൻ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്.
കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേസിലെ നിരവധി സാക്ഷികള്‍ മൊഴിമാറ്റിയിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ചില സുപ്രധാന തെളിവുകളും അന്വേഷണ സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപ്പീൽ നൽകുന്നത്.
അതേസമയം, കേസിലെ അതിജീവിത രണ്ടാഴ്ചക്ക് മുമ്പ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡ് നിയമവിരുദ്ധമായ പരിശോധിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തനിക്ക് അത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും വിചാരണക്കോടതി കൈമാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി വീണ്ടും കോടതിയെ സമീപിച്ചത്.
കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് (Memory Card) അനധികൃതമായി പരിശോധിച്ച സംഭവത്തിൽ വിചാരണ കോടതിയായ ജില്ലാ സെഷൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ വസ്തുതാ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് നടി കോടതി മുമ്പാകെ വ്യക്തമാക്കിയത്.