തിരുവനന്തപുരം (Thiruvananthapuram ): ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ (TP Chandrasekaran murder case) പ്രതികളെ വെറുതെ വിട്ട കോടതി വിധി (Court ruling) റദ്ദാക്കിയതില്‍ പ്രതികരിച്ച് എംഎല്‍എ കെ.കെ രമ. (MLA KK Rama) ഏറ്റവും നല്ല വിധിയാണ് വന്നത്. നേരത്തെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്ന് കെ കെ രമ (K K Rema ) പ്രതികരിച്ചു.
വിചാരണക്കോടതി ശിക്ഷിച്ച എല്ലാം പ്രതികളും കുറ്റക്കാരാണെന്നും അവരുടെ ശിക്ഷയും ശരിവെച്ചു. വെറുതെ വിട്ട പ്രതികളെക്കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാക്കാനും തീരുമാനിച്ചു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയത്. 5 മാസം നീണ്ടു നിന്ന വാദങ്ങളാണ് നടന്നത്. അതിശക്തമായ വാദമായിരുന്നു. അതിനൊടുവിലാണ് വിധിയെഴുതിയത്.’ കെകെ രമയുടെ പ്രതികരിച്ചു.
‘പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇനിയും മേല്‍ക്കോടതിയെ സമീപിക്കും. സി.പി.എം തന്നെയാണ് പ്രതി. വലിയ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം കേസിലുണ്ട്. പാര്‍ട്ടിയാണ് കേസ് നടത്തിയത്.
സി.പി.എം പങ്ക് വ്യക്തമായിരിക്കുകയാണ്. ഇതൊരു നീതിയാണ്. ഇനിയൊരു കൊലപാതകം നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടികൊല്ലുന്നത് അവസാനിക്കണം. അതിനുള്ള താക്കീതാണിത്. എല്ലാവരോടും നന്ദി. സത്യം ജയിക്കണം.’ കെകെ രമ പറഞ്ഞു. കേസില്‍ 10 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളുകയായിരുന്നു.
രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ (CPM Kozhikode District Secretary P Mohanan) വെറുതെ വിട്ട കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.