Friday, April 25, 2025

നീർമാതള സ്മാരകത്തിലെ വരാന്തയ്ക്ക് പൂട്ടുവീണു……

Must read

- Advertisement -

തൃശൂര്‍ (Thrissur): കമല സുരയ്യ (Kamala Suraiya) സ്മാരകത്തിലെ നീർമാതളം (Neermathalam )കഴിഞ്ഞ മൂന്നുമാസക്കാലമായി പൂത്തിട്ടുണ്ട്. എന്നാൽ ഇവ ആസ്വദിക്കാനെത്തുന്ന സന്ദർശകർക്ക് നിരാശയാണ് ഫലം. പൂത്തുനിൽക്കുന്ന നീർമാതള തണലിലുള്ള സ്മാരകത്തിലെ വരാന്തകൾ, പതിവായി കമിതാക്കൾ വന്നിരുന്നു എന്ന പേരിൽ പൂട്ടിയിട്ടിരിക്കുകയാണ്. എക്കാലവും സദാചാരത്തിന്റെ അതിർവരമ്പുകളെ മായ്ച്ചുകളയാൻ ശ്രമിച്ച പ്രിയ എഴുത്തുകാരിയുടെ സ്മാരകത്തിനാണ് ഈ ദുരവസ്ഥ.

മുകളിലത്തെ നിലയിലുള്ള വരാന്തകളാണ് പൂട്ടിക്കിടക്കുന്നത്. കമിതാക്കളുടെ വരവിനെതിരേ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൂട്ടിയതെന്നാണ് സുരക്ഷാജീവനക്കാര്‍ (Security personnel) പറയുന്നു. സന്ദര്‍ശകര്‍ക്ക് പൂക്കള്‍ കണ്ട് ആസ്വദിക്കാനും ഇളംകാറ്റില്‍ ശാന്തമായി ഇരിക്കാനുമുള്ള സ്ഥലമായാണ് മരത്തിന് അഭിമുഖമായി വരാന്തകള്‍ ഉണ്ടാക്കിയിട്ടുള്ളത്.

പൂട്ടിക്കിടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് മുകള്‍നിലകളിലെ വരാന്തകളില്‍ ഇരിക്കാന്‍ സാധിക്കില്ല. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശനസമയം. സാഹിത്യ അക്കാദമിയുടെ ഉടമസ്ഥതയിലാണ് സ്മാരകം. അതേസമയം, വരാന്തകള്‍ പൂട്ടിയിടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഒരു സുരക്ഷാജീവനക്കാരന്‍ മാത്രമാണ് ഉള്ളതെന്നുമാണ് അക്കാദമി സെക്രട്ടറി (Academy Secretary) യുടെ വാദം. വായനശാല ഉള്‍പ്പെടെ സ്മാരകത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാന്‍ മാസങ്ങള്‍ക്കുമുന്‍പ് അക്കാദമി അധികൃതരും ജനപ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ തുടർ നടപടികളൊന്നും ഉണ്ടായില്ല.

See also  ജമ്മുവിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article