ഏഷ്യാനെറ്റ് ന്യൂസില്‍ വന്‍മാറ്റം, ഓണ്‍ലൈന്‍ അടിമുടി മാറും ലോഗോയടക്കം മാറും

Written by Taniniram

Published on:

മലയാളത്തിന്റെ ഒന്നാം നമ്പര്‍ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥാവകാശം. കമ്പനിയുടെ കീഴിലുളള ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ വന്‍ റീബ്രാന്റിംഗിന് തയ്യാറെടുക്കുകയാണ്. കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ വാര്‍ത്താ മീഡിയകള്‍ക്കുളള വന്‍സാധ്യതകള്‍ മനസ്സിലാക്കിയാണ് നീക്കം. റീബ്രാന്റിംഗില്‍ നിന്ന് ചാനലിനെ ഒഴിവാക്കിയിട്ടുണ്ട്. എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ മാറ്റങ്ങളുണ്ടാകില്ല. എന്നാല്‍ വെബ്‌സൈറ്റ്, യൂടൂബ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാറും. (Asianet News Media rebrands to Asianxt)

പുതിയ പേര് ഏഷ്യാനെക്സ്റ്റ് (Asianxt) എന്നാണ് ലോഗോയും മാറും. എട്ട്ഭാഷകളിലെ വെബ്‌സൈറ്റുകള്‍ ഏകോപിക്കും. ഭാഷയ്ക്കും ദേശത്തിനപ്പുറം അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തകള്‍ എത്തിക്കും. ഓഹരി ഉടമകളെയും പ്രക്ഷേകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതായിരിക്കും പുതിയ സംവിധാനമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഹെഡ് നീരജ് കോഹ് ലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാര്‍ത്തകള്‍ ഷോര്‍ട്ട് വീഡിയോകളാക്കി പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ അവതരിപ്പിക്കും. ഭാവിയില്‍ വെബ്‌സൈറ്റിലെ പ്രധാന എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ക്ക് സബ്ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനും ഏഷ്യാനെക്സ്റ്റ് ആലോചിക്കുന്നു. കമ്പനിയുടെ കീഴില്‍ വിവിധ ഈവന്റുകള്‍ ഓര്‍ഗനൈസ് ചെയ്യാനും പദ്ധതിയിടുന്നു.

Related News

Related News

Leave a Comment