വേനല്‍ച്ചൂട് വര്‍ധിക്കുന്നു ഇനി സ്‌കൂളുകളില്‍ വെള്ളം കുടിക്കാന്‍ വാട്ടര്‍ ബൈല്‍ മുഴങ്ങും

Written by Taniniram

Published on:

സംസ്ഥാനത്ത് വേനല്‍ചൂട് ശക്തമാകുന്നു. കൊടും വേനലാണ് വരാനിരിക്കുന്നത്. ഫെബ്രുവരി പകുതിയായപ്പോള്‍ തന്നെ ഒട്ടുമിക്ക ജില്ലകളിലും താപനില ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘വാട്ടര്‍ ബെല്‍’ സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി (V Sivankutty) അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്‌കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടര്‍ ബെല്‍ ഉണ്ടാവുക. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് വാട്ടര്‍ ബെല്‍ വീണ്ടും കൊണ്ടുവരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ചൂട് കനത്തപ്പോഴും സമാനമായ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

See also  കർണാടകയിലെ അങ്കോലയിൽ നിന്ന് ശുഭവാർത്തയ്ക്കായി പ്രതീക്ഷയോടെ കേരളം ;അർജുനായി തെരച്ചിൽ തുടരുന്നു

Related News

Related News

Leave a Comment