കുറുവാദ്വീപിൽ കാട്ടാനയുടെ ചവിട്ടേറ്റയാൾ മരിച്ചു

Written by Web Desk1

Published on:

മാനന്തവാടി (Mananthavadi) /കോഴിക്കോട്: വയനാട്ടിൽ (Kozhikode: Wayanad) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കുറുവാദ്വീപിൽ വാച്ചറായ പാക്കം സ്വദേശി പോൾ വി.പി (Paul V.P., a native of Pakkam, who is a watcher in Kuruvadweep) യാണ് മരിച്ചത്. ഇന്നു രാവിലെയാണ് ദ്വീപിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ആക്രമണത്തിനു പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വയനാട്ടിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇതു രണ്ടാമത്തെയാള്‍ക്കാണു ജീവന്‍ നഷ്ടമാകുന്നത്.

See also  തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

Leave a Comment