വീണാ വിജയന് തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളി

Written by Web Desk1

Updated on:

ബംഗളൂരു (Bengaluru): മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് (Veena Vijayan) തിരിച്ചടി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി (Serious Fraud Investigation Office) ന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്പനി ( Exalogic Company) നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി (High Court of Karnataka) തള്ളി. ജസ്റ്റിസ് എം നാഗപ്രന്ന (Justice M Nagapranna) യുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. വിധിയുടെ വിശദാംശങ്ങൾ നാളെയെ പുറത്തുവിടുകയുള്ളൂ.

വിഷയത്തെക്കുറിച്ച്‌ കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതാണ്. അന്വേഷണത്തോട് തങ്ങൾ പൂർണമായും സഹകരിച്ചിരുന്നു. അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു എക്സാലോജിക് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. എക്സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവിൽ ആയതിനാലാണ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

Leave a Comment