Monday, April 7, 2025

`സപ്ലൈകോ വിലവര്‍ധന’ സാധാരണക്കാരെ ബാധിക്കും?; കെ സുരേന്ദ്രന്‍

Must read

- Advertisement -

കൊച്ചി (Kochi) : സപ്ലൈകോ (Supplyco ) വിലവര്‍ധനയില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (BJP state president K Surendran.). ഭാരത് അരിയെക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരിവില. മന്ത്രി പറയുന്നത് സാധാരണക്കാരെ ബാധിക്കില്ലെന്നാണ്. സാധാരണക്കാരെയല്ലാതെ ആരെയാണ് ബാധിക്കുകയെന്നും സുരേന്ദ്രന്‍ (K Surendran) ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിയെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും കെ സുരേന്ദ്രന്‍ (K Surendran) പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം സംഘടിപ്പിച്ചതിനെ സുരേന്ദ്രന്‍ (K Surendran) ന്യായീകരിച്ചു. നല്ല കാര്യം നടക്കുമ്പോള്‍ ഗണപതി ഹോമം പതിവാണ്. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ആരും പരാതി നല്‍കിയിട്ടില്ല. ഡിവൈഎഫ്‌ഐയില്‍ ചേക്കേറിയ പിഎഫ്‌ഐക്കാരാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും കെ സുരേന്ദ്രന്‍ (K Surendran)ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് നടത്തിവരുന്ന സമരാഗ്നി ജാഥക്കെതിരെയും സുരേന്ദ്രന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ സമരാഗ്നി നനഞ്ഞ പടക്കമായി മാറി. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് ഇല്ലാതാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പദയാത്രക്കിടെയായിരുന്നു പ്രതികരണം. ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പദയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) പങ്കെടുക്കും.

See also  ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article