അര്‍ബുദ വാക്‌സീന്‍ ഉടനെത്തും ; വ്ളാഡിമിര്‍ പുടിന്‍

Written by Web Desk1

Updated on:

മോസ്‌കോ (Moscow): അര്‍ബുദത്തിനുള്ള വാക്‌സീന്‍ (Cancer vaccine) വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞ (Russian scientist) രെന്ന് വ്ളാഡിമിർ പുടിൻ (Vladimir Putin). വൈകാതെ വാക്‌സീന്‍ (vaccine) രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ അറിയിച്ചു. ഭാവി സാങ്കേതിക വിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മോസ്‌കോ ഫോറ (Moscow Forum) ത്തില്‍ സംസാരിക്കവെയാണ് പുടിന്‍ ആരോഗ്യ മേഖലയിലെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അതേസമയം ഏത് തരം അര്‍ബുദത്തിനുള്ള വാക്‌സീനാണ് കണ്ടുപിടിച്ചതെന്നോ മറ്റു വിവരങ്ങളോ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല.

നിരവധി രാജ്യങ്ങളും കമ്പനികളും അര്‍ബുദ വാക്‌സീനു (Cancer vaccine) കള്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ജര്‍മ്മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കു (Bio NTech) മായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവെച്ചിരുന്നു. മരുന്ന് കമ്പനികളായ മോഡേണയും മെര്‍ക്ക് ആന്‍ഡ് കോയും അര്‍ബുദ വാക്‌സീന്‍ (Cancer vaccine) വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

See also  എംപിമാർ വീട്ടിലിരിക്കണം, പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടും എംപിമാരായ എഎ റഹീമിന്റെയും ശിവദാസന്റെയും ഫോണിൽ ഭീഷണി സന്ദേശം

Leave a Comment