- Advertisement -
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മഞ്ജു വാര്യരെ (manju warrier footage movie poster) കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ഉഗ്രന്‍ മേക്കോവറിലുളള മഞ്ജു വാര്യരുടെ ചിത്രമുളള പോസ്റ്റര്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ് ഈ മഞ്ജു വാര്യര്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.