Monday, May 19, 2025

ഭാരത് അരിയോടൊപ്പം മറ്റൊന്നു കൂടി വലിയ ഡിസ്‌കൗണ്ടിൽ

Must read

- Advertisement -

തിരുവനന്തപുരം: കേരളത്തിൽ ഭാരത് അരി (Bharath Rice ) വിതരണം ചെയ്യാൻ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (National Cooperative Consumers Federation) ശേഖരിച്ചത് പതിനായിരം ടൺ. ഈ അഴ്ച തന്നെ വാഹനങ്ങളിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യും. തൃശൂർ, അങ്കമാലി എഫ്.സി.ഐ (Thrissur, Angamaly FCI) ഗോഡൗണുകളിൽനിന്ന് ശേഖരിച്ച അരി എറണാകുളം കാലടിയിലെ മില്ലിൽ പോളിഷ് ചെയ്തശേഷം പായ്ക്കിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ് . അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാണ് വിൽപ്പന.

കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കിൽ ഭാരത് ബ്രാൻഡ‌ഡ് അരി (Bharat Branded Rice) യുടെ സംസ്ഥാനതല വിതരണം ഏഴിന് തൃശൂരിൽ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡൽഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കിൽ അരി വിതരണം തുടങ്ങിയതോടെ രാഷ്ട്രീയ ചർച്ചയായി.പൊതുവിപണിയിൽ 42 രൂപ വിലയുള്ള മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെന്ന് എൻ.സി.സി.എഫ്. അധികൃതർ പറഞ്ഞു.അരിക്കൊപ്പം കടലപ്പരിപ്പ് @ ₹60. ഭാരത് അരി വിൽക്കുന്ന വാഹനങ്ങളിൽ കടലപ്പരിപ്പും വിലക്കുറവിൽ ലഭിക്കും. ഒരു കിലോ പായ്ക്കറ്റിന് 60 രൂപയാണ് വില. പൊതുവിപണിയിൽ 100 രൂപയ്ക്കു മുകളിലാണ് വില.

See also  സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേരളത്തിന്റെ തലയിൽ കെട്ടിവെച്ച് കേന്ദ്രം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article