നിര്‍മ്മാണത്തിലിരുന്ന വീട് തകർന്ന് 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

Written by Web Desk1

Published on:

കോഴിക്കോട് (Calicut): നാദാപുരം വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്ന് അപകടം. (An accident occurred when the sunshade of a house under construction broke at Nadapuram Valayam). രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് (Vishnu and Navjit) എന്നിവരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് (Sunshade of the house) തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.

See also  യുഡിഎഫിൽ കലഹമില്ല; രാഹുൽ വയനാട്ടിൽ വേണം: കെ മുരളീധരൻ

Related News

Related News

Leave a Comment