സോണിയാ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക സമർപ്പിക്കും

Written by Web Desk1

Updated on:

മത്സരിക്കുന്നത് രാജസ്ഥാനിൽ….

ഡൽഹി (Delhi) : മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി (Congress president Sonia Gandhi) ബുധനാഴ്ച രാജ്യസഭ (Rajya Sabha) യിലേക്ക് നാമനിർദേശപത്രിക (Nomination Paper) സമർപ്പിക്കും. രാജസ്ഥാനിൽ (Rajasthan) നിന്നാണ് രാജ്യസഭ (Rajya Sabha)) യിലേക്ക് മത്സരിക്കുന്നത്. ഡൽഹിയിലെ വീട്ടിൽനിന്നു രാവിലെ രാജസ്ഥാനിലേക്ക് പുറപ്പെട്ട അവർ പത്തു മണിയോടെ ജയ്പൂരിലെത്തി.

ഈ മാസം 27നാണു രാജ്യസഭാ തെരഞ്ഞെടുപ്പ്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണു സോണിയ (Sonia Gandhi) തെരഞ്ഞെടുപ്പു രാഷ്ട്രീയം വിട്ടു രാജ്യസഭയിലേക്കു പോകുന്നത്. പൊതു തെരഞ്ഞെടുപ്പിൽ സോണിയ (Sonia Gandhi) മത്സരരംഗത്തുണ്ടാകില്ലെന്ന കാര്യം ഇതോടെ ഉറപ്പായി. 2006 മുതൽ ലോക്സഭയിൽ റായ്ബറേലി മണ്ഡലത്തെ (Rae Bareli Constituency in Lok Sabha) പ്രതിനിധീകരിക്കുന്നത് സോണിയയാണ്. പകരം മകൾ പ്രിയങ്ക ഗാന്ധി (Priyanka Gandhi) യെ ഇവിടെ മത്സരിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കിൽ പ്രിയങ്കയുടെ ആദ്യ മത്സരമാവും ഇത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു.പിയിൽ ജയിച്ച ഏക മണ്ഡലമാണ് റായ്ബറേലി (Rae Bareli) . കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് സോണിയ (Sonia Gandhi) രാജ്യസഭയിലേക്ക് മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. 22 വർഷം കോൺഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയ അഞ്ചുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സോണിയ (Sonia Gandhi), കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെും ((Congress President Mallikarjun Khargay ) രാഹുൽ ഗാന്ധി (Rahul Gandhi) യും എത്തും. ഈമാസം 15 നാണു നാമനിർദ്ദേശ പത്രിക സമർ‌പ്പിക്കേണ്ട അവസാനതീയതി.

രാജസ്ഥാനും ഹിമാചൽ പ്രദേശു (Rajasthan and Himachal Pradesh) മാണ് രാജ്യസഭയിലേക്കു മൽസരിക്കാൻ സോണിയക്കു വേണ്ടി പാർട്ടി കണ്ടെത്തിയ രണ്ടു സംസ്ഥാനങ്ങൾ. ഇതിൽ നിന്നും സോണിയ രാജസ്ഥാൻ (Rajasthan) തെരഞ്ഞെടുക്കുകയായിരുന്നു.

See also  സുധാമൂർത്തി രാജ്യസഭയിലേക്ക്....

Leave a Comment