കോഴിക്കോട് (Calicut ) : പത്താം ക്ലാസുകാരി (10th class girl) യുടെ വയറിൽ നിന്ന് രണ്ടരകിലയോളം തൂക്കം വരുന്ന മുടിക്കെട്ട് കണ്ടെത്തി. പാലക്കാട് സ്വദേശിനി (native of Palakkad) യുടെ വയറ്റിലെത്തിയ തലമുടികളാണ് 15 സെന്റീ മീറ്റർ വീതിയിലും 30 സെന്റി മീറ്റർ നീളത്തിലും ആമാശയത്തിൽ (stomach) കെട്ടികിടന്നത്.
കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിക്ക് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജി (Kozhikode Medical College) ലാണ് പെൺകുട്ടിയുടെ ശസ്ത്രക്രിയ (surgery) നടന്നത്.സർജറി വിഭാഗം പ്രൊഫസർ ഡോ.വൈ.ഷജഹാന്റെ (Department of Surgery Professor Dr. Y. Shajahan) നേതൃത്വത്തിൽ ഡോക്ടർമാരായ വൈശാഖ്, ജെറി,ജിതിൻ അഞ്ജലി അബ്ദുല്ലത്തീഫ്, ബ്രദർ ജെറോം (Vaishakh, Jerry, Jitin Anjali Abdullatif, Brother Jerome)എന്നിവരും ഭാഗമായിരുന്നു.
ശസ്ത്രക്രിയ (Operation ) യിലൂടെ മുടിക്കെട്ട് പുറത്തെടുത്തതോടെ പത്താം ക്ലാസുകാരി പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.നിലവിൽ കുട്ടി തുടർ ചികിത്സയ്‌ക്കായി ആശുപത്രിയിൽ തുടരുകയാണ്. ആമാശയ രൂപത്തിന് സമാനമായ മുടിക്കെട്ട് ആഹാര അംശവുമായി ചേർന്ന് ട്യൂമറായി (Tumer) മാറിയിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
പെൺകുട്ടിയ്ക്ക് വിളർച്ചയും ക്ഷീണവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതുകാരണം ഉണ്ടാവുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ.വൈ.ഷജഹാൻ (Dr. Y. Shajahan) പറഞ്ഞു