തൃശൂർ മൃഗശാലയിലേക്കു മാറ്റുന്നവഴി കണ്ണൂരിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു

Written by Web Desk1

Updated on:

കണ്ണൂർ : കൊട്ടിയൂർ റിസർവ് വനമേഖല (Kottiyur reserve forest area) യ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമല (Panniyammala) യിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അർധരാത്രിയോടെയാണ് കടുവ ചത്തത്. കടുവയുടെ പോസ്റ്റ്‌മോർട്ടം വയനാട് പൂക്കോടു വച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെയാണ് കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവ കണ്ടെത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡനെ (Chief Wildlife Ward) അന്വേഷണത്തിന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ (Forest Minister AK Saseendran) ചുമതലപ്പെടുത്തി.

രാവിലെ ആറിനും ഏഴിനും ഇടയിൽ തൃശ്ശൂർ മൃഗശാലയിൽ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ മൃഗശാല സൂപ്രണ്ടും മറ്റുജീവനക്കാരും കടുവയെ കൊണ്ടുവന്നാൽ ചികിത്സിക്കുന്നതിനും പാർപ്പിക്കുന്നതിനും ഉൾപ്പടെയുളള സൗകര്യങ്ങൾ തയ്യാറാക്കിയിരുന്നു. ആറുമണിയോടെ കണ്ണൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കടുവ ചത്തതായി വിവരം ലഭിച്ചത്.

പന്നിയാംമലയിൽ മുള്ളുവേലിയിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ കടുവയെ കണ്ടെത്തിയത്. പിന്നീട് 6 മണിക്കൂറിനു ശേഷം മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചു. കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് ജനപ്രതിനിധികൾക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് രാത്രി 8.45ന് കടുവയുമായി വനംവകുപ്പ് സംഘം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു.

Related News

Related News

Leave a Comment