പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ്മ അന്തരിച്ചു

Written by Taniniram

Updated on:

തിരുവനന്തപുരം : പന്തളം രാജകുടുംബാംഗവും കൊട്ടാരം നിർവാഹക സംഘം മുൻ അദ്ധ്യക്ഷനുമായ പി.ജി. ശശികുമാർ വർമ്മ അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. (PG Sasikumara Varma) ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടയം കിടങ്ങൂർ പാറ്റിയാൽ ഗോദശർമ്മൻ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തിൽ അംബികത്തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ജനനം. ദേശാഭിമാനിയിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു. 2007ൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. വിരമിച്ച ശേഷവും വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ദീർഘകാലം പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ,​ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1996ലെ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ ആയും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

ഭാര്യ : മീര വർമ്മ (കോട്ടയം പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരം)​ മക്കൾ : സംഗീത വർമ്മ,​ അരവിന്ദ് വർമ്മ ( സീനിയർ സബ് എഡിറ്റർ കേരളകൗമുദി)​ ,​ മഹേന്ദ്ര വർമ്മ (അക്കൗണ്ടന്റ്)​ . മരുമകൻ: നരേന്ദ്രവർമ്മ (സെക്ഷൻ ഓഫീസർ,​ സെക്രട്ടേറിയേറ്റ്)​. പന്തളം കൊട്ടാരത്തിലെ പൊതുദർശനത്തിന് ശേഷം നാളെ വൈകിട്ട് മൂന്നുമണിയോടെ സംസ്കാരം നടക്കും.

See also  തവനിഷിന്റെ ചുമർ ചിത്രങ്ങൾക്ക് ചങ്ങാതിക്കൂട്ടത്തിലൂടെ നന്ദി പറഞ്ഞ് കുരുന്നുകൾ

Related News

Related News

Leave a Comment