പ്രസിദ്ധമായ മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാലയും തൃക്കൊടിയേറ്റും ഫെബ്രുവരി 20ന്

Written by Taniniram

Published on:

പത്തനംതിട്ട : പ്രശസ്തമായ മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ (MALAYALAPPUZHA DEVI TEMPLE) ഈ വര്‍ഷത്തെ പൊങ്കാല ഫെബ്രുവരി 20 ചൊവ്വാഴ്ച നടക്കും. അന്നേദിവസം രാവിലെ 8 മണിക്ക് പത്തനംതിട്ട എസ്.പി. വി. അജിത് പൊങ്കാല ഉദ്ഘാടനം ചെയ്യും. പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ക്ഷേത്ര ഉപദേശസമിതി പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. ദിലീപ്കുമാര്‍, അസി. കമ്മീഷണര്‍ ആര്‍. പ്രകാശ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ. ഉണ്ണികൃഷ്ണന്‍നായര്‍ വാര്‍ഡ് മെമ്പര്‍ സുമ രാജശേഖരന്‍, ഉപദേശകസമിതി സെക്രട്ടറി മോഹനന്‍ കുറിഞ്ഞിപ്പുഴ, വൈസ് പ്രസിഡന്റ് ജയകുമാര്‍ എസ്., ജോ. സെക്രട്ടറി മോഹന്‍ നല്ലൂര്‍, അംഗങ്ങളായ ഓമനക്കുട്ടന്‍, ശശിധരന്‍നായര്‍, ഡി. ശിവദാസ്, അനില്‍ കെ.കെ., പ്രവീണ്‍ പി., ഗോപകുമാര്‍ എ.ജി., ശരത് കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

തുടര്‍ന്ന് 8.30 മണിയോടുകൂടി ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര ശ്രീകോവിലില്‍നിന്നും പകരുന്ന ദീപം പ്രധാനപ്പെട്ട പൊങ്കാലയടുപ്പായ ഭണ്ഡാര അടുപ്പിലേക്കും അവിടെനിന്നും ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും ദീപം പകരുന്നതോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കമാകും. ദേവീസ്തുതികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൊങ്കാല നിവേദ്യം തയ്യാറാകുമ്പോള്‍ പത്തുമണിയോടുകൂടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ജീവിതകളില്‍ എഴുന്നള്ളി ഓരോ പൊങ്കാലയടുപ്പിനുസമീപവും ചെന്ന് നിവേദ്യം സ്വീകരിക്കും. പൊങ്കാലയോടനുബന്ധിച്ച് കൈപ്പട്ടൂര്‍ നാദബ്രഹ്‌മം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള, ഓച്ചിറ പരബ്രഹ്‌മ ഭജന്‍സിന്റെ ഭജന്‍സ് എന്നിവ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ തൃക്കൊടിയേറ്റ് സദ്യ നടക്കും. രാത്രി 7.25 നും 7.50 നും മദ്ധ്യേ തൃക്കൊടിയേറ്റ് നടക്കും. തുടര്‍ന്ന് 11 ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികള്‍ നടക്കുന്ന കലാവേദിയുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എ. അജികുമാര്‍ നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍ മുഖ്യ അതിഥിയായി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് കൈകൊട്ടിക്കളി, നാടന്‍പാട്ടുകളും, നാട്ടുകലകളും.
രണ്ടാം ദിവസമായ 21ന് പ്രത്യേക പൂജകള്‍ക്കുപുറമെ ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം 2 മുതല്‍ഉത്സവബലിദര്‍ശനം, വൈകിട്ട് 6 മുതല്‍ സോപാനസംഗീതം, 7 മുതല്‍ കോല്‍കളി, 8 മുതല്‍ ആനന്ദനടനം, മൂന്നാം ദിവസമായ 22ന് ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം 2 മുതല്‍ ഉത്സവബലിദര്‍ശനം, വൈകിട്ട് 6 മുതല്‍ നാട്യാഞ്ജലി, 8 മുതല്‍ നൃത്തനൃത്യങ്ങള്‍, 10 മുതല്‍ ഭക്തിഗാനമേള. 4-ാം ദിവസമായ 23ന് ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം 2 മുതല്‍ ഉത്സവബലിദര്‍ശനം, 4 മുതല്‍ ഓട്ടന്‍തുള്ളല്‍, 6 മുതല്‍ സംഗീതസദസ്സ്, 8 മുതല്‍ നൃത്തസന്ധ്യ, 10 മുതല്‍ മേജര്‍സെറ്റ് കഥകളി.

5-ാം ദിവസമായ ഉച്ചയ്ക്ക് 2 മുതല്‍ ഉത്സവബലിദര്‍ശനം, 4 മുതല്‍ ഓട്ടന്‍തുള്ളല്‍, 5 മുതല്‍ വിളംബരഘോഷയാത്ര, കൈകൊട്ടിക്കളി, 8 മുതല്‍ നൃത്തസന്ധ്യ, 10 മുതര്‍ മേജര്‍സെറ്റ് കഥകളി. 6-ാം ദിവസമായ 25ന് നല്ലൂര്‍കരയുടെ വിശേഷാല്‍ പരിപാടികളായി 12 മുതല്‍ അന്നദാനം 4 മുതല്‍ തുള്ളല്‍ സമന്വയം, പഞ്ചാരിമേളം, 7 മുതല്‍ കൈകൊട്ടിക്കളി, 10 മുതല്‍ ഡി.ജെ. നൈറ്റ്, മെഗാ ഫ്യൂഷന്‍ നൈറ്റ്. 7-ാം ദിവസമായ 26 ഇടനാട് കരയുടെ വിശേഷാല്‍ പരിപാടികളായി ഉച്ചയ്ക്ക് 12 മുതല്‍ സമൂഹസദ്യ, 4 മുതല്‍ പറയന്‍തുള്ളല്‍, മിഴാവില്‍ പഞ്ചാരിമേളം, രാത്രി 10 മുതല്‍ പിന്നണി ഗായിക സയനോര അവതരിപ്പിക്കുന്ന ഗാനമേള. 8-ാം ദിവസമായ 27ന് ഏറം കരയുടെ വിശേഷാല്‍ പരിപാടികളായി ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, 4 മുതല്‍ ഓട്ടന്‍തുള്ളല്‍, തിരുമുമ്പില്‍ വേല, കോല്‍കളി, നൃത്തനൃത്യങ്ങള്‍, കൈകൊട്ടിക്കളി, കമ്പടിക്കളി, രാത്രി 10 മുതല്‍ തങ്കച്ചന്‍വിതുരയുടെ മെഗാഷോ.

See also  കേന്ദ്രസർക്കാർ സമീപനം: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചർച്ച നടത്തും

9-ാം ദിവസമായ 28ന് താഴംകരയുടെ വിശേഷാല്‍ പരിപാടികളായി ഉച്ചയ്ക്ക് 12 മുതല്‍ പൂരസദ്യ, 2 മുതല്‍ ശീതങ്കന്‍തുള്ളല്‍, 4 മുതല്‍ മലയാലപ്പുഴ പൂരം. മലയാലപ്പുഴ രാജന്‍, തൃക്കടവൂര്‍ ശിവരാജു, മധുരപ്പുറം കണ്ണന്‍, തടത്താവിള രാജശേഖരന്‍, ശക്തികുളങ്ങര രാജേശ്വരന്‍ എന്നീ ഗജവീരന്മാര്‍ അണിനിരക്കും. പദ്മശ്രീ ശങ്കരന്‍കുട്ടി മാരാരുടെ പാണ്ടിമേളവും, കുടമാറ്റവും നടക്കും. രാത്രി 10 മുതല്‍ ശിവമണി, രാജേഷ് ചേര്‍ത്തല എന്നിവര്‍ നയിക്കുന്ന ഫ്യൂഷന്‍ നൈറ്റ്. പള്ളിവേട്ട ദിവസമായ 10ന് ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, 4 മുതല്‍ പറയന്‍തുള്ളല്‍, 7 മുതല്‍ ഭജന്‍സ്, രാത്രി 9 മുതല്‍ ഗാനമേള. ആറാട്ട് ദിമായ മാര്‍ച്ച് 1ന് ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, വൈകിട്ട് 3 മുതല്‍ ആനയൂട്ട്, 4 മുതല്‍ ആറാട്ട് ഘോഷയാത്ര, 6.30 മുതല്‍ സംഗീതകച്ചേരി, 8 മുതല്‍ നൃത്തസന്ധ്യ, 10 മുല്‍ ബാലെ, രാത്രി 10 മുതല്‍ ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, കൊടിയിറക്ക്.


പൊങ്കാലയിടുന്നതിന് തലേദിവസം ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധസൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, ക്ഷേത്ര ഉപദേശകസമിതിയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്കാവശ്യമായ താമസസൗകര്യം, സൗജന്യ ഭക്ഷണം എന്നിവ ക്ഷേത്ര ഉപദേശക സമിതി ഒരുക്കിയിട്ടുണ്ട്.


ക്ഷേത്രത്തിനുസമീപമുള്ള (MALAYALAPPUZHA DEVI TEMPLE) എല്ലാ വീഥികളിലും പൊങ്കാലയിടുന്നതിനുള്ള സൗകര്യമുണ്ട്. പൊങ്കാലയിടുന്ന ഭക്തജനങ്ങള്‍ക്ക് അടുപ്പ് ക്ഷേത്ര ഉപദേശകസമിതി നല്‍കും. വിവിധ സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും വകയായി ഭക്തജനങ്ങള്‍ക്ക് ദാഹജലം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. യാത്രാസൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ആവശ്യാനുസരണം സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. ശുദ്ധജലം മുടക്കംകൂടാതെ ലഭിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിനും, ട്രാഫിക് നിയന്ത്രണത്തിനും, തിരക്ക് ഒഴിവാക്കുന്നതിനുമായി പോലീസ് സേവനം ലഭ്യമാക്കും. മലയാലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്ത് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കും.

Related News

Related News

Leave a Comment