റേഷൻ കടകളിൽ ഇനി പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കില്ല : മുഖ്യമന്ത്രി

Written by Web Desk1

Published on:

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കട (Ration Shop) കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) യുടെ ചിത്രം (Picture ) സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. (Chief Minister Pinarayi Vijayan) നിയമസഭയില്‍ ചോദ്യത്തോരവേള (Question Time in the Assembly) യിൽ അറിയിച്ചു
‘കേരളത്തിൽ ഇത് നടപ്പാക്കാന്‍ വിഷമമാണെന്ന് കേന്ദ്രത്തെ അറിയിക്കും. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ ഇത് അറിയിക്കാന്‍ പറ്റില്ലെയെന്നതും പരിശോധിക്കും’- പിണറായി വിജയന്‍ (Pinarayi Vijayan) ) നിയമസഭയിൽ പറഞ്ഞു.

റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം (Picture of the Prime Minister) സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ (Election Commission) സമീപിക്കാന്‍ പറ്റുമോയെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതേവരെയില്ലാത്ത ഒരു പുതിയ പ്രചരണ പരിപാടി (Promotional program) യാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് (Lok Sabha Elections) അടുത്ത ഘട്ടത്തില്‍ തീര്‍ച്ചയായും ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളളതാണ്. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത് ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ തന്നെ അറിയിക്കുമെന്ന് മുഖ്യമന്ത്രി (Chief Minister) നിയമസഭയിൽ വ്യക്തമാക്കി.

Related News

Related News

Leave a Comment