ആറ്റുകാലിൽ ഇനി ഉത്സവാഘോഷ രാവുകൾ…..

Written by Web Desk1

Published on:

തിരുവനന്തപുരം: വ്രതശുദ്ധിയോടെ ഭക്തർ കാത്തിരിക്കുന്ന പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രത്തിലെ (Attukal temple) ആറ്റുകാൽ പൊങ്കാല (Attukal Ponkala ) ഉത്സവാരംഭത്തിന് ഇനി 4 നാൾ കൂടി. ഉത്സവ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ എത്തി.

17 ന് രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27 ന് സമാപിക്കും. 23 ന് ഒഴികെയുളള ദിവസങ്ങളിൽ രാവിലെ 5.30 ന് അഭിഷേകം, 6.05 ന് ദീപാരാധന, 6.40 ന് ഉഷഃപൂജ, 6.50 ന് ഉഷ ശ്രീബലി, 7.15 ന് കളഭാഭിഷേകം, 8.30 ന് പന്തീരടി പൂജ, 11.30 ന് ഉച്ച പൂജ, ഉച്ചയ്ക്ക് 12 ന് ദീപാരാധന, 12.30 ന് ഉച്ച ശ്രീബലി, വൈകിട്ട് 6.45 ന് ദീപാരാധന, 7.15 ന് ഭഗവതി സേവ, രാത്രി 9 ന് അത്താഴപൂജ, 9.15 ന് ദീപാരാധന, 9.30 ന് അത്താഴ ശ്രീബലി, 12 ന് ദീപാരാധന. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17 ന് തുടക്കമാകും.

17 ന് വൈകിട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ (Actress Anushree) നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്കാരം (Amba award) സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് (Writer George Onakure) സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ആരംഭിക്കും. 25 ന് രാവിലെ പത്തരയ്ക്ക് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. രാത്രി ഏഴരയ്ക്ക് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽ കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തി (Manakkad Shasta Temple) ലേക്കുള്ള പുറത്തെഴുന്നളളത്ത്. എഴുന്നള്ളത്ത് തിരികെ എത്തുന്ന 26 ന് രാവിലെ എട്ടിന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ആറ്റുകാൽ – ഗുരുവായൂർ KSRTC സർവീസ് (Attukal – Guruvayur KSRTC Service) തുടങ്ങി

ആറ്റുകാൽ ക്ഷേത്രനടയിൽ നിന്നും ഗുരുവായൂരിലേക്ക് സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി. (Attukal – Guruvayur KSRTC Service) തിരുവനന്തപുരം സെൻട്രൽ യൂണിറ്റാ (Thiruvananthapuram is the central unit) ണ് സർവീസ് നടത്തുന്നത്. ആറ്റുകാൽ ക്ഷേത്രനടയിൽ നിന്നും ആദ്യ സർവീസ് നാളെ പുറപ്പെടും. ഫ്ളാഗ് ഓഫ് കർമ്മം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി (Labor Minister V Shivan Kutty) നിർവഹിക്കും.

രാത്രി 07:30ന് ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, തൃശൂർ (Thiruvananthapuram Central, Kollam, Kayamkulam, Alappuzha, Cherthala, Ernakulam, Thrissur) വഴി പുലർച്ചെ 04:15ന് ഗുരുവായൂർ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചരിക്കുന്നത്. മടക്കയാത്ര ഉച്ചയ്ക്ക് 01:15നാണ് ഗുരുവായൂർ (Guruvayoor) നിന്നും പുറപ്പെടുക. തുടർന്ന് രാത്രി 10:40ന് ബസ് ആറ്റുകാൽ ക്ഷേത്രത്തിലെത്തും.

കുത്തിയോട്ടം, താലപ്പൊലി

മൂന്നാം ഉത്സവ ദിവസമായ 19 നു രാവിലെ 8.45 നു കുത്തിയോട്ട വ്രതം ആരംഭിക്കും.പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള ആൺ കുട്ടികൾക്കാണ് കുത്തിയോട്ട വൃത്തം അനുഷ്ഠിക്കുന്നത്. ഇക്കൊല്ലം 606 ബാലൻമാരാണ് കുത്തിയോട്ട നേർച്ചക്കായി രജിസ്റ്റർ ചെയ്തത്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തിനു അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മാരാണ്.

Related News

Related News

Leave a Comment