സർക്കാർ പൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാർ തെരുവിലായി

Written by Web Desk1

Published on:

ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം പൂട്ടേണ്ടി പതിനെട്ടോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാർ വഴിയാധാരമായി. സർക്കാർ പൂട്ടിയ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ സംരക്ഷിക്കേണ്ട ചുമതല കൂടി സർക്കാരിനുണ്ട്.

കെടുകാര്യസ്ഥതമൂലം നഷ്ടത്തിലായ കമ്പനികളാണ് പൂട്ടേണ്ടിവന്നത്. ഇതുമൂലം വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയ സ്ഥാപനങ്ങൾ പോലും സർക്കാർ കണക്കിലും കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലെ രെജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിലും ഇപ്പോഴും പ്രവർത്തിക്കുന്നവയാണ്. ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകിയും ബാധ്യതകൾ നിറവേറ്റിയും അടച്ചു പൂട്ടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മിക്ക സ്ഥാപനങ്ങൾക്കും ആയിട്ടില്ല. പൂട്ടലിന്റെ വക്കിലെത്തിയ സ്ഥാപനങ്ങളാകട്ടെ സർക്കാർ ധനസഹായത്തിനായി കാത്തിരിക്കുന്നു.

വര്ഷങ്ങളായി പ്രവർത്തിക്കാത്ത കോഴിക്കോട് കുന്നത്തറ ടെക്സ്റ്റൈൽസിനു തൊഴിലാളികൾക്ക് നൽകാനുള്ള 7.1 കോടി രൂപയടക്കം 11.13 കോടി രൂപയാണ് ഇപ്പോഴത്തെ ബാധ്യത. ഇതനുസരിച്ച് കമ്പനി വിറ്റാലും കടം തീരില്ല. 602 തൊഴിലാളികൾക്ക് ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ല. അവരിൽ 150 പേർ മരിച്ചു. നൂൽ വാങ്ങിയ വകയിൽ കിട്ടാനുള്ള വെറും മൂന്നു ലക്ഷം രൂപക്കായി രണ്ടു കമ്പനികൾ നൽകിയ കേസിലാണ് കമ്പനിയുടെ പ്രവർത്തനം നിര്ത്തലാക്കിയത്.

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനായി 2011 ൽ രൂപീകരിച്ച കമ്പനിയാണ് കേരള ഹൈസ്പീഡ് റെയിൽ കോര്പറേഷൻ. പദ്ധതി ഉപേക്ഷിച്ചത്തോടെ കമ്പനിയുടേ പ്രവർത്തനവും ഉപേക്ഷിച്ചു . 1964 ൽ ആരംഭിച്ച കെൽട്രോൺ കൗണ്ടർസ് ബിസിനസ് കുറഞ്ഞതോടെ 2001 ൽ പ്രവർത്തനം നിലച്ചു. ജീവനക്കാരിൽ കുറച്ചുപേരെ പുനർ വിന്യസിച്ചു. മറ്റുള്ളവർക്ക് വോളന്ററി റീട്ടൈർ മെന്റ് അനുവദിച്ചു.

ബോർഡിന് സാമ്പത്തിക സഹായം നല്കാൻ കേരള ഫിനാൻഷ്യൽ കോര്പറേഷൻ മാതൃകയിൽ 2013 ൽ രൂപീകരിച്ച കമ്പനിയാണ് കേരള ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോര്പറേഷൻ. രജിസ്റ്റർ ചെയ്തതല്ലാതെ കമ്പനി പ്രവർത്തനം തുടങ്ങിയില്ല. 1958 ൽ ചവറയിൽ ആരംഭിച്ച പ്രിമോ പൈപ്പ് ഫാക്ടറി 1998 ൽ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും രേഖകളിൽ ഇപ്പോഴും സജീവം.

1958 ൽ ചവറയിൽ ആരംഭിച്ച പ്രിമോ പൈപ്പ് ഫാക്ടറി 1998 ൽ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും രേഖകളിലുണ്ട് . നീണ്ടകര, ശക്തികുളങ്ങര പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ശാസ്താംകോട്ട കായലിൽ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള ഇൻഡോ-നോർവീജിയൻ പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് ഫാക്ടറി തുറന്നത്. ഫാക്ടറിയുടെ ശാഖ കോഴിക്കോട് അത്തോളിയിൽ തുടങ്ങിയെങ്കിലും പിന്നീട് അതും പൂട്ടി.

ബാധ്യത പൂർത്തിയാക്കാതെ പ്രവർത്തനം നിറുത്തിയ സ്ഥാപനങ്ങളുടെ പട്ടിക നീണ്ടുപോവുകയാണ്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരുടെ ബാധ്യതയെങ്കിലും തീർക്കാൻ സർക്കാർ ശ്രമിക്കേണ്ടതാണ്. പാവങ്ങളെ പെരുവഴിയിലാക്കരുതെന്നു മാത്രമേ പറയാനുള്ളൂ

See also  എയിംസ് എന്ന സ്വപ്നം, പെട്ടെന്ന് യാഥാർഥ്യമാക്കണം

Leave a Comment