വര്‍ക്കലയ്ക്കും അഞ്ചുതെങ്ങിനുമിടയില്‍ സ്‌കൂബാ ഡൈവിംങ് ചെയ്ത ചെറുപ്പക്കാര്‍ ആഴക്കടലില്‍ കപ്പല്‍ കണ്ടെത്തിയെന്ന വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത വന്നു. കൗതുകരമായ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ആഴക്കടലില്‍ കപ്പലുണ്ടെന്ന വിവരം വര്‍ക്കലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അറിയാവുന്ന രഹസ്യമായിരുന്നു. വാര്‍ത്തപുറത്ത് വന്നതിന് പിന്നാലെ വര്‍ക്കലയിലെ പ്രദേശ വാസികള്‍ ഇക്കാര്യം തനിനിറത്തോട് പറഞ്ഞിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുളളതും പുറം ലോകം അറിയാതെ രഹസ്യമാക്കി വച്ചതും കൃത്യമായി ചരിത്രരേഖകളുമുളള ഡച്ച് കപ്പലാണ് ആഴക്കടലിലുളളത്. ഏകദേശം 200 വര്‍ഷം പഴക്കമുണ്ട്. കപ്പലില്‍ തൂക്കിയിരുന്ന മണിയാണ് വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലുണ്ട്.
ഒരു വര്‍ഷം മുമ്പ് കേരള ടൂറിസം വകുപ്പ് തന്നെ കപ്പലിനെക്കുറിച്ചും ക്ഷേത്രത്തിലെ മണിയെക്കുറിച്ചും ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ട്രേഡിംഗ് കപ്പലാണിത്. ഗുജറാത്ത് തീരത്ത് നിന്നും മലബാര്‍ തീരത്തേക്ക് വരുകയായിരുന്നു. പെട്ടെന്ന് ഒരുകൂട്ടം കടല്‍ക്കൊളളക്കാര്‍ ആക്രമിക്കുകയും സംഘര്‍ഷത്തില്‍ കപ്പലിന് തീപിടിക്കുകയും വര്‍ക്കല അഞ്ചുതെങ്ങില്‍ മുങ്ങിതാഴുകയുമായിരുന്നു. ഇത് ഒരു കഥയല്ല. ഡച്ച് ആര്‍ക്കൈവില്‍ ഡോക്യുമെന്റുകളടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഷിപ്പില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട മിഖായേല്‍ എവര്‍ഹാര്‍ട്ട് എന്ന സെയിലറാണ് മണി ക്ഷേത്രത്തിന് നല്‍കിയത്. മണിയില്‍ അദ്ദേഹത്തിന്റെ പേരും മണി നിര്‍മ്മിച്ചയാളുടെ പേരും കൊത്തി വച്ചിട്ടുണ്ട്.
എന്ത് കൊണ്ട് രഹസ്യമായി വച്ചു ?
അമ്പത് വര്‍ഷം മുമ്പ് അഞ്ചുതെങ്ങിലെ ഒരു മത്സ്യത്തൊഴിലാളിയാണ് ആദ്യമായി കപ്പല്‍ കണ്ടെത്തിയത്. ഷുക്കൂര്‍ ആശാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തകര്‍ന്ന ഷിപ്പിന് ചുറ്റും മത്സ്യങ്ങള്‍ താമസമാക്കിയതിനാല്‍ മത്സ്യസമ്പത്ത് വര്‍ധിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ വിവരം പുറം ലോകം അറിയാതെ കുറെക്കാലം രഹസ്യമായി സൂക്ഷിച്ചു.
കൃത്യമായ ചരിത്രരേഖകളുളളതും കപ്പലിലെ മണി വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ ഇപ്പോഴുമുളളതുമാണ്. അതിനാല്‍ ഊഹാപോഹങ്ങളും ആദ്യമായി കണ്ടെത്തിയെന്ന സ്‌കൂബാ ഡൈവ്കാരുടെ വാദങ്ങളും നിര്‍ത്തണമെന്നാണ് ചരിത്രകാരന്മാരും വര്‍ക്കലക്കാരും പറയുന്നത്.