ഡയറി മില്‍ക്കില്‍ പുഴു; സംഭവം സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ ക്ഷമാപണം നടത്തി തടിയൂരി കാഡ്ബറി

Written by Taniniram

Updated on:

കാഡ്‌ബെറി ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് കാഡ്ബറി. ഹൈദരാബാദ് സ്വദേശിയായ യുവാവ് വാങ്ങിയ ഡയറി മില്‍ക്കിലാണ് (Diary Milk) പുഴുവിനെ കണ്ടത്. ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്നദീപ് റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് ചോക്ലേറ്റിന്റെ ബാറില്‍ ഇഴയുന്ന ജീവനുള്ള പുഴുവിനെ കണ്ടത്. ഉണ്ടത് സംഭവം വീഡിയോ ആയി ചിത്രീകരിച്ച് യുവാവ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. ഒരുപാട് പേരുടെ ഇഷ്ടചോക്കലേറ്റായിതിനാല്‍ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയില്‍ വൈറലായി. വീഡിയ്‌ക്കൊപ്പം യുവാവ് ഇങ്ങനെ കുറിച്ചു.

‘ഇന്ന് രത്നദീപ് മെട്രോ അമീര്‍പേട്ടില്‍ നിന്ന് വാങ്ങിയ കാഡ്ബറി ചോക്ലേറ്റില്‍ ഇഴയുന്ന ഒരു പുഴുവിനെ കണ്ടെത്തി. കാലഹരണപ്പെടാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോ? പൊതുജനാരോഗ്യ അപകടങ്ങള്‍ക്ക് ആരാണ് ഉത്തരവാദി?’ എന്ന അടികുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്.

പിന്നാലെ വന്‍ വിമര്‍ശനമാണ് കമ്പനിയ്‌ക്കെതിരെ ഉയര്‍ന്നത്. സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ കമ്പനി അധികൃതര്‍ ഉടന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തി. യുവാവിനോട് ക്ഷമാപണം നടത്തുകയും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

See also  കശ്മീരിലെ ഈ ബിരുദധാരി വലിയ തിരക്കിലാണ്..

Related News

Related News

Leave a Comment