itfok 2024-നാടകം ജനകീയമാകുമ്പോൾ

Written by Taniniram

Updated on:

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ അനിതര സാധാരണമായ ജനബാഹുല്യം കൊണ്ട് സമ്പന്നമാണ് നാട കോത്സവ വേദികൾ. ഈ വർഷത്തെ നാടകോത്സവം മുന്നോട്ടുവയ്ക്കുന്ന ആശയം ” ഒരുമ, സമാധാനം, ദൃഢവിശ്വാസം എന്നതാണ്”.

നാടകോത്സവത്തിന് ഒരു മാസം മുൻപ് 50% ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് സംവിധാനമാണ് നടന്നുവരുന്നത്. 50 ശതമാനം ടിക്കറ്റുകൾ നാടകം തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വിതരണം ചെയ്യും. ഒരു നാടകത്തിന് 70 രൂപ നിരക്കിലാണ് ടിക്കറ്റ് വില.
രാവിലെ 9 മണി മുതൽ ടിക്കറ്റുകൾ നൽകും. ഓരോ നാടകം അരങ്ങേറുന്നതിനു മുൻപ് കൗണ്ടറുകളിൽ നീണ്ട വരിയാണ് നാട കോത്സവ വേദികൾക്കു മുന്നിൽ കാണാൻ കഴിഞ്ഞത്. നാടകം ജനകീയമാകുന്നതിന്റെ കാഴ്ചയാണ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പ്രത്യേകത.
നീണ്ട ക്യൂവിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ സ്ഥാനം പിടിച്ചും നിന്നും നാടക പ്രേമികൾ പ്രവേശന പാസിനായി കാത്തുനിൽക്കുന്നു. തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ്, കെ ടി മുഹമ്മദ് തീയേറ്റർ, രാമനിലയം ക്യാമ്പസ്, നടൻ മുരളി തീയേറ്റർ, ടൗൺ ഹാൾ, പാലസ് ഗ്രൗണ്ട്, സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസ്, കില എന്നീ വേദികളിലാണ് നാടകങ്ങൾ അരങ്ങേറുന്നത്. വിദേശീയരും സ്വദേശീയ രുമായ ഒട്ടനവധി പേരാണ് നാടകം എന്ന ജനകീയ കലയെ ആസ്വദിക്കാനും പഠിക്കാനുമായി സാംസ്കാരിക നഗരിയിലെ ഈ കലാ സോപാനത്തിൽ എത്തിയിരിക്കുന്നത്. വർഷങ്ങളായി നടന്നുവരുന്ന ഈ നാടകസപര്യയെ തൊട്ടറിയാൻ നെഞ്ചേറ്റാൻ വരും ദിവസങ്ങളിൽ ജനതതിയുടെ പ്രവാഹം ഉണ്ടാകാം.

itfok 2024 – നാടകോത്സവത്തിലെ പുസ്തകോത്സവ പൊലിമ

അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന സംഗീത നാടക അക്കാദമി കോമ്പൗണ്ടിലെ പുസ്തക വില്പനശാല നാടക പ്രേമികളെ ആകർഷിക്കുന്നു. പുരാതനവും ആധുനികവുമായ നാടകങ്ങളുടെ സംഗീത നാടക അക്കാദമി പുറത്തിറക്കിയ 56 പ്രസിദ്ധീകരണങ്ങളുടെ ശേഖരം ഈ പുസ്തകശാലയ്ക്ക് അലങ്കാരമാകുന്നു. അക്കാദമിയുടെ മുഖ മാസികയായ കേളിയുടെ 2024 വരെയുള്ള പതിപ്പുകൾ ഈ പുസ്തക വില്പന ശാലയിൽ ഉണ്ട്.

നാടക പ്രപഞ്ചം, നളചരിതം ആട്ടപ്രകാരം, കേരളത്തിലെ നാടൻകലകൾ, കളിയരങ്ങിലെ കെടാവിളക്ക്, തിരുപ്പുകഴ്, റേഡിയോ നാടകം അരങ്ങും അണിയറയും, ജി ശങ്കരപ്പിള്ളയുടെ പൂജാമുറി, അന്വേഷണ വഴികൾ നാടകത്തിന്റെ നാട്ടിൽ, താളവട്ടം തുടങ്ങി അക്കാദമി പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഈ സ്റ്റാളിൽ നിന്നും 60% വിലക്കിഴിവിൽ വാങ്ങാൻ കഴിയും.

ഇറ്റ്ഫോക്കിൽ ( itfok 2024 )മറ്റൊരു സ്റ്റാളിൽ പല നിറത്തിലുള്ള തുണികൊണ്ടുള്ള ബാഗുകൾ, ഇറ്റ് ഫോക്ക് എന്നെഴുതിയ ബ്ലാക്ക് നിറത്തിലുള്ള ടീഷർട്ടുകൾ വിൽപ്പനയ്ക്കുണ്ട്. 200 രൂപ നിരക്കിൽ ആണ് ഇവ രണ്ടും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. എല്ലാവർഷവും അന്താരാഷ്ട്ര നാടകോത്സവത്തിന് നൽകുന്ന പ്രകൃതിയോട് ഇണങ്ങുന്ന തുണി സഞ്ചികൾ നാടക പ്രേമികളുടെ മറ്റൊരു ഇഷ്ടം കൂടിയാണ്. ‘ ഇറ്റ് ഫോക്ക് ‘ എന്ന് എഴുതിയ ഈ തുണി സഞ്ചിയും കൂടി ചേർന്നതാണ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഒരു പൊലിമയും ഗരിമയും…

See also  സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണത്തിലെ ഉത്തരവാദികളെ കുടുക്കാന്‍ സിബിഐ; അച്ഛന്റെ മൊഴിയെടുക്കും

Related News

Related News

Leave a Comment