`ദേശീയ പാതകളിൽ ഉപഗ്രഹ സഹായത്തോടെ ടോൾ പിരിവ് ആരംഭിക്കും’: നിതിൻ ഗഡ്കരി

Written by Web Desk1

Published on:

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉപഗ്രഹത്തിന്റെ സഹായത്തോടെ ദേശീയ പാതകളിൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രസ്താവിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ദേശീയ പാതകളിൽ ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് നടപ്പാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി അദ്ദേഹം രാജ്യസഭയിൽ അറിയിച്ചു.

ഈ സാങ്കേതികവിദ്യ മൂന്ന് വർഷത്തോളമായി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളതാണ്. ഇത് നിലവിൽ വരുന്നതോടെ ടോൾ അടയ്ക്കുന്നതിനായി വാഹനങ്ങൾ നിർത്തേണ്ടതില്ലെന്നും തടസ്സരഹിതമായ സഞ്ചാരം അനുവദിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ പ്ലേറ്റിൻ്റെ ഫോട്ടോ എടുത്ത് വാഹനം കടന്നുപോകുന്ന ഹൈവേയുടെ നീളത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ തുക ഡെബിറ്റ് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

See also  അത്യുഗ്രൻ ടീസറുമായി കാന്താര

Leave a Comment