സ്വയം തൊഴിലിനായി സംരംഭക മേള സംഘടിപ്പിച്ചു

Written by Taniniram

Published on:

വടക്കാഞ്ചേരി: സംരംഭം തുടങ്ങാൻ സംരംഭക മേള സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായാണ് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍, ലൈസന്‍സ് മേള സംഘടിപ്പിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, മറ്റ് വിവിധ വകുപ്പുകളുടെ ലൈസൻസുകൾ, സബ്സിഡിയോട് കൂടി ലോണ്‍ എന്നിവ ലഭ്യമാക്കാനുള്ള സഹായം സംരംഭകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. എരുമപ്പെട്ടിഗ്രാമ പഞ്ചായത്ത് ഹാളിൽ നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഗിരീഷ് അധ്യക്ഷത വഹിച്ചു. മേളയിൽ അൻപതോളം സംരംഭകർ പങ്കെടുത്തു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ പ്രബിൻ വി.പി, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് EDE അന്ന ജേക്കബ് , മറ്റ് വ്യവസായ വകുപ്പിലെ സ്റ്റാഫുകളും പങ്കെടുത്തു , SBI എരുമപ്പെട്ടി, കേരള ഗ്രാമീൺ ബാങ്ക് എരുമപ്പെട്ടി,SIB എരുമപ്പെട്ടി തുടങ്ങിയ ബാങ്ക് പ്രതിനിധികൾ ലോൺ എടുക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും ബാങ്ക് സ്കീമുകളെക്കുറിച്ചും സംസാരിച്ചു. Transmission EDE അന്ന ജേക്കബ് നന്ദി പറഞ്ഞു.
വടക്കാഞ്ചേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പ്രബിൻ വി.പി നേതൃത്വം നല്‍കി മേളയിൽ ലോൺ, ലൈസൻസ് വിതരണവും, പുതിയ ലോൺ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.എം.കെ ജോസ്, പി കെ മാധവൻ, എം.സി.ഐജു എന്നിവർ സംസാരിച്ചു.

See also  ഗുരുവായൂരിന് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ കൂടി

Related News

Related News

Leave a Comment