സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷം മാറ്റാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമാണ് കെഎസ്‌ഐഡിസി. നിരവധി സ്ഥാപനങ്ങളില്‍ കെഎസ്‌ഐഡിസിക്ക് ഓഹരി നിക്ഷേപമുണ്ട്. രേഖകളെല്ലാം കൃത്യവുമാണ്. സിഎംആര്‍എല്ലില്‍ 1.05 കോടി രൂപയുടെ ഓഹരി നിക്ഷേപംമാത്രമാണ് കെഎസ്‌ഐഡിസിക്കുളളത്.
സിഎംആര്‍എല്ലും വീണാവിജയന്റെ എക്‌സാലോജികും തമ്മിലുളള ഇടപാടുകളിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കഎസ്‌ഐഡിസിയില്‍ പരിശോധന നടത്തുന്നത്. എന്നാല്‍ അന്വേഷം പ്രഖ്യാപിച്ചയുടന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി കോടതിയെ സമീപിക്കുകയായിരുന്നത്. ഇതിനായി ഒരു മുതിര്‍ന്ന അഭിഭാഷകന് രണ്ട് സിറ്റിങ്ങിനായി 50 ലക്ഷം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ സ്‌റ്റേ ലഭിച്ചതുമില്ല. കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുളള ഇടപാടില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന കെഎസ്‌ഐഡിസി സ്റ്റേ നല്‍കിയത് നാണക്കേടാണെന്ന നിലപാടിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. കൂടാതെ വന്‍ തുക വക്കീല്‍ ഫീസ് ഇനത്തില്‍ അനാവശ്യമായി നഷ്ടമായതിനെയും ചില ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നു.