വിദ്യാർത്ഥിയുടെ `നെഞ്ചിൽ കടിച്ച്’ കണ്ടക്ടർ…

Written by Web Desk1

Published on:

കാക്കനാട്∙ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കങ്ങരപ്പടി സ്വദേശി വി.ജെ.കൃഷ്ണജിത്തിനെ സ്വകാര്യ ബസിലെ തർക്കത്തിനിടയിൽ കണ്ടക്ടർ കടിച്ചു. നെഞ്ചിൽ കടിയേറ്റ കൃഷ്ണജിത്തിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. . വിദ്യാർത്ഥിയുടെ നെഞ്ചിൽ രണ്ടു പല്ലുകളിൽ നിന്നേറ്റതിനു സമാനമായ മുറിവുണ്ട്. പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി.

ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ ‘മദീന’ ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് ‘വിദ്യാർത്ഥി പറഞ്ഞു. മുഖത്തും അടിച്ചു. ഇടപ്പള്ളിയിൽനിന്ന് ബസിൽ കയറിയ തന്നോട് മോശമായ പെരുമാറ്റമായിരുന്നു. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിർത്തി. ഇവിടെ നിന്നാൽ പോരേ എന്നു ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതത്രെ. ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം.

See also  ജനറൽ സെക്രട്ടറിയില്ലാത്ത സിപിഎം; യെച്ചൂരിയ്ക്ക് പകരക്കാരൻ തൽക്കാലം വേണ്ട…

Leave a Comment