ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

Written by Web Desk1

Published on:

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയിൽ കുക്കുവിനെയാണ് ഭർത്താവ് ഗിരീഷ് ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവ ശേഷം ഭർത്താവ് ഗിരീഷ് (40) കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment