വനിതകളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി; നാബ് ഫ്‌ളോറ പുഷ്പകൃഷി പദ്ധതിക്ക് തുടക്കമായി

Written by Web Desk1

Published on:

വനിതകളുടെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി. കേരളത്തില്‍ ആദ്യമായി നബാര്‍ഡ് പദ്ധതി പ്രകാരം വ്യാവസായ അടിസ്ഥാനത്തില്‍ നാബ് ഫ്‌ളോറ എന്ന പേരില്‍ പുഷ്പകൃഷി പദ്ധതി ആരംഭിച്ചിരിക്കുന്നു.

സ്‌റ്റേ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ ഡവല്പമെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകളുടെ കൂട്ടായ്മയിലൂടെ പുഷ്പകൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ട് കേരളത്തില്‍ പുഷ്പകൃഷിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കുന്നതിനും ഇതിലൂടെ 200 ലധികം വനിതകളെ ഓരോ ജില്ലയിലും സ്വയം പര്യാപ്തമാക്കുന്നതിനുമാണ് നബാര്‍ഡ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി ബാലരാമപുരത്ത് 2.5 ഏക്കര്‍ വരുന്ന സ്ഥലത്ത് ജെമന്തി, വാടമുല്ല എന്നിവയുടെ കൃഷി ആരംഭിച്ചു.

പുഷ്പകൃഷി ചെയ്യുന്നതിന് വേണ്ടി സാമ്പത്തിക, സാങ്കേതി സഹായങ്ങളളും, വിത്ത് വളം തുടങ്ങിയവയും പരിശീലനങ്ങളും വിപണി കണ്ടെത്താനുളള പിന്തുണയും സൊസൈറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലിലുളള സൊസൈറ്റിയുടെ ഓഫീസില്‍ ലഭ്യമാണ്. ബന്ധപ്പെടാനുളള നമ്പരുകള്‍ : 0471 – 2408877, 9746884781

See also  മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍

Leave a Comment