മാനന്തവാടി: റേഡിയോ കോളർ (Radio caller) ഘടിപ്പിച്ച കർണാടക (Karnataka) യിൽ നിന്നുള്ള കാട്ടാനയെ വയനാട്ടിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിനു പിന്നാലെ റേഡിയോ കോളർ ((Radio caller)) ഘടിപ്പിച്ച മറ്റൊരു കാട്ടാന കൂടി വയനാട്ടിൽ. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജനുവരി അഞ്ചിന് വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലും (In the wildlife division) മൂന്നു ദിവസം മുമ്പ് സൗത്ത് വയനാട് ഡിവിഷനിലെ പാതിരി സെക്ഷനിലു (Pathiri Section of South Wayanad Division) മാണ് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കർണാടക ഹാസനിൽനിന്ന് പിടികൂടിയ 40 വയസ്സുള്ള മോഴയാനയാണ് ഇത്. ആനയുണ്ടെന്ന് മനസ്സിലായ അന്നുതന്നെ വിവരങ്ങൾ കൈമാറണമെന്നും ആന്റിനയും റിസീവറും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യ വനപാലകന് കത്തുനൽകിയെങ്കിലും ഒരു മാസം പിന്നിട്ടിട്ടും വിവരങ്ങൾ കൈമാറിയില്ലെന്നാണ് സൂചന. കർണാടക വനംവകുപ്പ് ഇക്കാര്യത്തിൽ സഹകരിക്കാത്തത് കേരള വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഹാസനിൽനിന്ന് മാത്രം 23 ആനകളെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽപെട്ട തണ്ണീർക്കൊമ്പൻ എന്ന കാട്ടാനയാണ് മാനന്തവാടി നഗരത്തോടു ചേർന്ന ചതുപ്പിൽ കഴിഞ്ഞ ദിവസം എത്തിയത്. പിന്നീട് മയക്കുവെടിവെച്ച് പിടികൂടി ബന്ദിപ്പൂരിൽ എത്തിച്ചെങ്കിലും ചെരിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് റേഡിയോ കോളർ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാനയും വയനാടൻ കാടുകളിൽ എത്തിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.