ലോകത്തിലെ മനോഹരമായ 100 ബീച്ചുകളിൽ ഇടംപിടിച്ച് വർക്കല പാപനാശം ബീച്ച്

Written by Web Desk1

Published on:

ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ കേരളത്തിലെ ഒരു ബീച്ചും ഉൾപ്പെടുന്നു. സ്കോട്ടിഷ് ഹൈലാൻഡ്സ് മുതൽ ആസ്ട്രേലിയൻ തീരം വരെ ഉൾപ്പെടുന്ന ലിസ്റ്റാണ് ലോൺലി പ്ലാനറ്റിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തായ്‌ലൻഡിലെ ഈന്തപ്പനകളാൽ സമ്പുഷ്ടമായ തീരങ്ങളും വെയിൽസിലെ കാറ്റുള്ള ബീച്ചുകളും ജപ്പാന്റെ പുറം ദ്വീപുകളിലെ ആളൊഴിഞ്ഞ കടൽത്തീരങ്ങളുമെല്ലാം ലോൺലി പ്ലാനറ്റിൻ്റെ പുതിയ പുസ്തകത്തിൽ ഉൾപ്പെടുന്നു. ചെറുതും ചൂടുള്ളതുമായ പ്രകൃതിദത്ത കുളങ്ങളുള്ള മിഡിൽ ഈസ്റ്റിലേക്കുള്ള എൻട്രിയാണ് യെമനിലെ ഖലൻസിയ ബീച്ചെന്ന് പുസ്തകം പറയുന്നു.

പനാമയിലെ റെഡ് ഫ്രോഗ് ബീച്ചും ഫിജിയിലെ ബ്ലൂ ലഗൂൺ ബീച്ചും പട്ടികയിൽ ഇടംപിടിച്ച കടൽത്തീരങ്ങളാണ്. ഏഷ്യയിൽ നിന്ന്, ഫിലിപ്പീൻസിലെ മനോഹരമായ മാരെമെഗ്മെഗ് ബീച്ചുമുണ്ട്. കേരളത്തിൽ നിന്ന് വർക്കലയിലെ പാപനാശം ബീച്ചാണ് പട്ടികയിൽ ഇടം നേടിയത്. പാപനാശം ബീച്ചിനുപുറെമ ഇന്ത്യയിൽ നിന്ന് ആൻഡമാൻ ദ്വീപിലെ രാധാനഗർ സ്വരാജ് ദീപ് ബീച്ചും ഗോവയിലെ പാലോലം ബീച്ചും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

See also  എസ്‌കവേറ്റർ ഉപയോഗിച്ച് മണ്ണ് മാറ്റും…പുഴയിൽ ഡ്രഡ്ജിങ് നടത്താനുളള സാധ്യത പരിശോധിക്കും

Leave a Comment