Saturday, April 5, 2025

പിഎസ്‌സി പരീക്ഷാഹാളില്‍ നിന്ന് ഉദ്യോഗാര്‍ഥി ഇറങ്ങിയോടി…..

Must read

- Advertisement -

തിരുവനന്തപുരം: പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷാഹാളില്‍ (PSC Exam hall) നിന്ന് ഉദ്യോഗാര്‍ഥി (Candidate) ഇറങ്ങിയോടി. പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. കേരള സര്‍വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ (Kerala University Last Grade Exam) യാണ് ഇന്നു നടന്നത്. പരീക്ഷാ ഹാളിലേക്ക് എല്ലാവരും പ്രവേശിച്ചതിനു പിന്നാലെ ഹാള്‍ടിക്കറ്റ് (Hall ticket) പരിശോധിക്കാന്‍ ഉദ്യോഗസ്ഥനെത്തിയപ്പോഴാണ് സംഭവം.

ഹാള്‍ടിക്കറ്റ് ചോദിച്ചതോടെ ഉദ്യോഗാര്‍ഥി ഹാളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. നേമം സ്വദേശിയായ ആൾ ആയിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. തിരിച്ചറിയൽ കാർഡുമായി ഒത്തു നോക്കിയുള്ള വെരിഫിക്കേഷനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നിയിരുന്നു. ഹാൾടിക്കറ്റിൽ ഒട്ടിച്ചിരുന്നത് പഴയ ഫോട്ടോ ആയിരുന്നു. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങി ഓടുകയായിരുന്നു.

ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടിരക്ഷപെട്ടതാകാമെന്നാണ് പിഎസ്‌സി അധികൃതര്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.

See also  സി.പി.ഒ.യുടെ തൊഴിലില്ല ചങ്ങല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article