പോൺ വീഡിയോ; സഹോദരിയെ സഹോദരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

Written by Web Desk1

Published on:

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം 17 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. മൊബൈലിൽ പോൺ വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. .

ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്പോൾ വീട്ടിൽ സഹോദരങ്ങൾ തനിച്ചായിരുന്നു. കുട്ടികളുടെ അമ്മ ബന്ധുവീട്ടിൽ ആയിരുന്നു. മൊബൈലിൽ പോൺ വീഡിയോ കണ്ട ശേഷം പ്രതി സഞ്ജു തൻ്റെ അരികിൽ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം വെളിപ്പെടുത്തുമോ എന്ന ഭയത്താൽ സഞ്ജു സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിറ്റേന്ന് ഇരയുടെ അമ്മാവൻ രാധേഷ്യാം സഞ്ജുവിനെതിരെ പരാതി നൽകി. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സഞ്ജു കുറ്റം സമ്മതിച്ചു. സഞ്ജുവിൽ നിന്ന് അശ്ലീല വീഡിയോകളുള്ള മൊബൈൽ ഫോൺ കണ്ടെടുത്തതായി കാസ്ഗഞ്ചിലെ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.

See also  മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവച്ചു

Related News

Related News

Leave a Comment