`ഭാരത് അരി’ കിലോയ്ക്ക് 29 രൂപ നിരക്കിൽ വിപണിയിലേക്ക്

Written by Web Desk1

Published on:

ന്യൂഡല്‍ഹി: വിപണിയിലെ അരിവില (Market price of rice) പിടിച്ചു നിര്‍ത്താനും വിലക്കയറ്റം തടയാനും കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ ഭാഗമായി കിലോയ്ക്ക് 29 രൂപ നിരക്കില്‍ ‘ഭാരത് അരി’ (Bharat Rice) വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അടുത്തയാഴ്ച മുതല്‍ അരി വിപണിയില്‍ ലഭ്യമായി തുടങ്ങും.

ആദ്യഘട്ടത്തില്‍ 5 ലക്ഷം ടണ്‍ അരിയാണ് വിപണിയില്‍ എത്തുക. 5, 10 കിലോ ബാഗുകളിലാണ് അരി ലഭ്യമാവുക. നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (National Agricultural Co-operative Marketing Federation of India Limited) , നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (National Co-operative Consumers Federation of India), കേന്ദ്രീയ ഭണ്ഡാര്‍ (Central Treasury) തുടങ്ങിയവയിലൂടെയാകും അരി വിപണിയിലെത്തുക. ഇ-കൊമേഴ്സ് പ് ളാറ്റ്‌ ഫോമു (E-commerce platform) കളിലൂടെയും അരി ലഭിക്കും.

അരി വില നിയന്ത്രണത്തിന്റെ ഭാഗമായി വ്യാപാരികളോടും ചെറുകിട-വന്‍കിട കച്ചവടക്കാരോടും സ്റ്റോക്കുള്ള അരിയുടെ കണക്കുനല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment