Sunday, May 18, 2025

മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങൾ

Must read

- Advertisement -

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. പേഴ്സണൽ സ്റ്റാഫിന്‍റെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ ഉറപ്പ് നടപ്പായില്ല.

പൊതുഭരണ വകുപ്പ് ആദ്യം ഇറക്കിയ ഉത്തരവിൽ മന്ത്രിയുടെ പി.എസിനെയും ഒരു ഡ്രൈവറെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരു മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ പരമാവധി 25 പേരെ ഉൾപ്പെടുത്താം.

കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറക്കുമെന്നാണ് കെ.ബി. ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയത്.

See also  അനാഥരായ കുട്ടികൾക്ക് ഇടിത്തീ പോലെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article