42,000 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച 17കാരനടക്കം മൂന്ന് പേർ പിടിയിൽ

Written by Web Desk1

Published on:

കാസർഗോഡ്: കട കുത്തിത്തുറന്ന് ചോക്ലേറ്റ് മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയിൽ. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17 കാരന്‍ എന്നിവരാണ് ഹോസ്ദുർഗ് പോലീസിന്റെ പിടിയിലായത്. നാല് പേർ ചേർന്നാണ് മോഷണം നടത്തിയത്. ഇതിൽ ആസിഫ് (23) എന്നയാൾ ഗോവയിലേക്കു കടന്നു.

ജനുവരി 14 നാണ് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചത്. ഇവരില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള മൂന്നുപേര്‍ ചേര്‍‌ന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ചോക്ലേറ്റ് കൂടാതെ മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചിരുന്നു.

സംഭവത്തെ തുടർന്ന് സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പൊളിക്കുന്നതും കണ്ടത്. ഇതോടെയാണ് പ്രതികൾ പിടിയിലായത്.

See also  മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര…

Related News

Related News

Leave a Comment