- Advertisement -
നെല്ലിക്കുന്നിൽ ബേക്കറി വ്യാപാരിയായ ബങ്കരക്കുന്നിലെ കെ വിവേക് ഷെട്ടി (37) ആണ് മരിച്ചത്. നാലു മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
വിവേക് ഷെട്ടിക്ക് നാലു മാസം മുമ്പ് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റു കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
തിമ്പണ്ണ ഷെട്ടിയുടെയും ദവാനിയുടെയും മകനാണ് വിവേക് ഷെട്ടി. ഭാര്യ: ആരതി. മകൻ: ആൻവി. സഹോദരങ്ങൾ: കെ പുനീത് രാജ്ഷെട്ടി, വിദ്യ.