തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.

Written by Taniniram1

Published on:

തൃശൂർ : ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പില്‍ മോഹനന്റെ മകന്‍ മിഥുനാണ് ((28) മരിച്ചത്. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായായിരുന്നു മരണം. ശനിയാഴ്ച രാത്രിയാണ് മിഥുന് കുത്തേറ്റത്. ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് മിഥുനെ കുത്തിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചിലര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

See also  ഈ മാസം ഒൻപതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

Related News

Related News

Leave a Comment