വ്യാജമരണ വാര്‍ത്തയിലൂടെ പൂനംപാണ്ഡെ ബോധവത്കരിക്കാന്‍ ശ്രമിച്ച സെര്‍വിക്കല്‍ കാന്‍സര്‍-രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം (cervical cancer)

Written by Taniniram

Updated on:

വിവാദങ്ങളുടെ നായിക പൂനംപാണ്ഡെ.കുത്തഴിഞ്ഞ തന്റെ കരിയറില്‍ ആദ്യമായി സാമൂഹിക പ്രതിബന്ധതയുളള ഒരു ദൗത്യം ഏറ്റെടുത്ത്‌ നടത്തിഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളെയും വിഡ്ഢികളാക്കി തന്റെ മരണവാര്‍ത്ത പുറത്ത് വിട്ടതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നത്. പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പല പ്രമുഖരും രംഗത്ത് വന്ന് കഴിഞ്ഞു. ഇത്രയുമൊക്കെയായെങ്കിലും പൂനം പാണ്ഡെ പറയാന്‍ ശ്രമിച്ചത് വിജയിച്ചുകഴിഞ്ഞു. ലോകാരോഗ്യ സംഘടന കാന്‍സര്‍ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 4 ന് ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞത് സെര്‍വിക്കല്‍ ക്യാന്‍സര്‍ (cervical cancer) രോഗത്തെക്കുറിച്ചാണ്.ലോകത്ത് സ്ഥിരീകരിച്ചിട്ടുളള കാന്‍സര്‍ രോഗങ്ങളില്‍ നാലാം സ്ഥാനമാണ് ലോകാരോഗ്യ സംഘടന സെര്‍വിക്കല്‍ കാന്‍സറിന് നല്‍കിയിട്ടുളളത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സെര്‍വിക്കല്‍ കാന്‍സര്‍ ബാധ തടയാനായി ഒമ്പത് മുതല്‍ 14 വരെ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രോഗത്തെക്കുറിച്ച് അറിയാം.

പ്രതിരോധ കുത്തിവയ്പ് വഴി നമുക്ക് തടയാന്‍ കഴിയുന്ന മാരകമായ ഒരു ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ (cervical cancer) . ഗര്‍ഭാശയമുഖത്തെ അസാധാരണ കോശ വളര്‍ച്ചയില്‍ നിന്നാണ് ഈ രോഗം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് 99 ശതമാനം സെര്‍വിക്കല്‍ കാന്‍സര്‍ രോഗത്തിന് കാരണം. ഈ ഹ്യൂമന്‍ ഹാപ്പിലോമ വൈറസ് തന്നെയാണ് ശരീരത്തിന്റെ പലഭാഗത്തും വരുന്ന അരിമ്പാറകള്‍ക്കും കാരണം. പുരുഷന്മാരുടെ ജനനേന്ദ്രിയത്തിലും തൊണ്ടയിലും വരുന്ന ക്യാന്‍സറിനും കാരണം ഈ വൈറസ് തന്നെയാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടാകുന്നു. എന്നാല്‍ 95 ശതമാനം സ്ത്രീകളിലും ഗര്‍ഭാശയമുഖത്ത് കുറച്ച് വര്‍ഷങ്ങള്‍ക്കകം വ്യതിയാനം സംഭവിച്ച് സാധാരണനിലയിലാകുന്നു. അഞ്ച് ശതമാനം സ്ത്രീകളില്‍ മാത്രമാണ് ക്യാന്‍സറിലേക്ക് തളളിവിടുന്നത്. 2020 ല്‍ ലോകത്ത് 604,000 സ്ത്രീകളില്‍ ഈ കാന്‍സര്‍ ബാധ കാണപ്പെട്ടിട്ടുണ്ട്. കാന്‍സര്‍ മൂലം 342,000 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. പിന്നീടുളള ഘട്ടങ്ങളില്‍ ശരിയായ ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാനാകും.

രോഗം പിടിപെടുന്നതെങ്ങനെ?

ലൈംഗിക ബന്ധത്തിലൂടെ ഒരാളുടെ തൊണ്ട, ജനനേന്ദ്രിയം, ചര്‍മ്മം എന്നിവയെ വൈറസ് ബാധിക്കും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിക്കവാറും എല്ലാ ആളുകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വൈറസ് രോഗബാധിതരാകും. സാധാരണയായി രോഗലക്ഷണങ്ങളില്ലാതെയായിരിക്കും ഈ വൈറസ് ബാധ. ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ വൈറസ് ശരീരത്തില്‍ നിന്ന് പോകും. എന്നാല്‍ അപൂര്‍വം ചിലരില്‍ നിലനില്‍ക്കുന്ന വൈറസ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകും.

അസാധാരണ കോശ വളര്‍ച്ച കാന്‍സറായി മാറാന്‍ 15-20 വര്‍ഷമെടുക്കും. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകളില്‍ 5- 10 വര്‍ഷത്തിനുളളില്‍ തന്നെ കാന്‍സര്‍ വളരും. ചെറുപ്പക്കാരായ അമ്മമാര്‍, ഗര്‍ഭനിരോധനത്തിന് ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പുകവലിക്കാര്‍, അമിത വണ്ണമുളളവര്‍ എന്നിവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുള്ളവര്‍ക്കും ചെറിയ പ്രായത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്.

See also  കോണ്‍ഗ്രസില്‍ നിന്ന് കൂടൂതല്‍ നേതാക്കള്‍ ബിജെപിയിലെത്തും ;തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രചരണത്തിന് ഇറങ്ങും : പത്മജ വേണുഗോപാല്‍

രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

  • ആര്‍ത്തവങ്ങള്‍ക്കിടയിലുളള അമിത രക്തസ്രാവം, ആര്‍ത്തവവിരാമത്തിന് ശേഷം, അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം.
  • യോനിയില്‍ നിന്ന് പുറത്തേക്ക് വരുന്ന ദുര്‍ഗന്ധമുളള വൈറ്റ് ഡിസ്ചാര്‍ജ്.
  • ഇടുപ്പ് അല്ലെങ്കില്‍ കാല്‍ എന്നിവിടങ്ങളിലും പുറംഭാഗത്തും സ്ഥിരമായുണ്ടാകുന്ന വേദന.
  • അമിത വണ്ണം, ക്ഷീണം, വിശപ്പില്ലായ്മ
  • യോനിയില്‍ അസ്വസ്ഥത
  • കാലില്‍ വീക്കം

പ്രതിരോധ കുത്തിവെയ്പ്‌


ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടുന്നതിന്് മുമ്പായി രണ്ട് ഡോസുകളായാണ് വാക്‌സിന്‍ നല്‍കേണ്ടത്. ആദ്യ ഡോസിന് ശേഷം ആറ് മാസങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കേണ്ടത്. കേരളത്തില്‍ ഏകദേശം പതിനായിരം രൂപ വില വരും ഒരു ഡോസ് മരുന്നിന്.കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സെര്‍വിക്കല്‍ കാന്‍സര്‍ ബാധ തടയാനായി 9 മുതല്‍ 14 വരെ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ തടയാം ?

സെര്‍വിക്കല്‍ കാന്‍സറിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് പ്രധാനമാണ്. പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെയുളള വാക്‌സിനേഷന്‍, പൊതുവെയുളള ചെക്കപ്പുകള്‍ എന്നിവയിലൂടെ കാന്‍സര്‍ നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും സാധിക്കും. കീമോതെറാപ്പി, റേഡിയോ തെറാപ്പി, സര്‍ജറി, വേദന കുറയ്ക്കുന്നതിന് വേണ്ടിയുളള പരിചരണവും ചികിത്സകളില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ചികിത്സാകേന്ദ്രങ്ങള്‍

1) Aster Medcity Kochi
2) Regional Cancer Centre, Thiruvananthapuram
3) VPS Lakeshore Hospital-Kochi
4) Rajagiri Hospital-kochi
5) AIMS- (Amrita Institute of Medical Sciences and Research Centre ) -Kochi
6) Caritas Multispeciality Hospital-Kottayam
7) KIMS Cancer Center -Thiruvananthapuram
8) MVR Cancer Centre & Research Institute- Calicut
9) Malabar Cancer Centre-Thalasseri
10) American Oncology Institute (Cancer Hospital in Calicut)

Leave a Comment