ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ചംപൈ സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Written by Web Desk1

Published on:

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് ചംപൈ സോറന്‍ (JMM leader Champai Soren in Jharkhand) മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചംപൈ സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.

നേരത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചംപൈ സോറന്‍ 24 മണിക്കൂറിനിടെ രണ്ടുതവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടും ക്ഷണം നല്‍കാതിരിക്കുകയായിരുന്നു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ (Governor CP Radhakrishnan). ഗവര്‍ണറുടെ ‘സഹായത്തോടെ’ ബിജെപി അട്ടിമറി നീക്കം നടത്തുന്നുവെന്ന സംശയം ശക്തമായിരുന്നു.

ഇതിന് പിന്നാലെ 43 സഖ്യകക്ഷി എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് 10 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു

See also  ലോക്സസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിൻ്റെ മഹാസമ്മേളനം നാളെ തൃശൂരിൽ

Leave a Comment