12 വർഷം ഭാര്യയെ ഭർത്താവ് വീട്ടുതടങ്കലിലാക്കി….

Written by Web Desk1

Published on:

കർണാടക : കർണാടകയിലെ മൈസൂരുവിൽ ഹിരേഗെ (Hirege in Mysuru, Karnataka) എന്ന ഗ്രാമത്തിൽ ആണ് ഞെട്ടിക്കുന്ന സംഭവം. 12 വർഷം സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വീട്ടു തടങ്കലിൽ പാർപ്പിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആണ് സുമ എന്ന സ്ത്രീയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് സന്നലയ്യയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതിയുടെ മൂന്നാം ഭാര്യയാണ് സുമ എന്ന സ്ത്രീ. ഭാര്യയിൽ സംശയമുള്ള ഇയാൾ വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ ഭാര്യയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇയാളുടെ പീഡനം സഹിക്കവയ്യാതെയാണ് നേരത്തെ രണ്ടു ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചു പോയതെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പൂട്ടുകൾ ഇട്ട് പൂട്ടിയ മുറിയിലാണ് ഭാര്യയെ ഇയാൾ പാർപ്പിച്ചിരുന്നത്. മറ്റുള്ളവരുമായി സംസാരിക്കുന്നത് വിലക്കിയിരുന്നതായും സുമ പറഞ്ഞു.

ഭാര്യയെ വീടിന് പുറത്തുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാൻ പോലും ഇയാൾ സമ്മതിച്ചിരുന്നില്ല. ഇതിനായി മുറിക്കുള്ളിൽ പ്രതി ഒരു ബക്കറ്റ് വെക്കുകയും ഇയാൾ തന്നെ അത് കൊണ്ടുപോയി വൃത്തിയാക്കുകയും ആയിരുന്നു പതിവ്. ദുരവസ്ഥ മനസ്സിലാക്കിയ സുമയുടെ ഒരു ബന്ധുവാണ് പോലീസിനെ ഈ വിവരം അറിയിക്കുന്നത്. തുടർന്ന് എഎസ്ഐ സുബാൻ, അഭിഭാഷകൻ സിദ്ധപ്പജി, സാമൂഹിക പ്രവർത്തക ജഷീല എന്നിവർ വീട്ടിലെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്താൽ ഉപദ്രവിക്കുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തിയതായി സുമ ആരോപിക്കുന്നു.

See also  തെരഞ്ഞെടുപ്പ്‌ ലഹരിയാക്കിയ ഇരിങ്ങാലക്കുടക്കാരന്‍; എല്ലാ തെരഞ്ഞെടുപ്പിലും ആദ്യവോട്ട്

Related News

Related News

Leave a Comment