രന്‍ജിത് ശ്രീനിവാസന്‍ കൊലപാതക കേസില്‍ വധശിക്ഷ വിധിച്ച ജഡ്ജിയെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍

Written by Taniniram

Published on:

രന്‍ജിത് ശ്രീനിവാസന്‍ കൊലപാതക കേസില്‍ വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് വി.ജി ശ്രീദേവിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീര്‍ മോന്‍(42), തിരുവനന്തപുരം മംഗലപുരം സക്കീര്‍ മന്‍സിലില്‍ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയില്‍ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവല്‍ വീട്ടില്‍ ഷാജഹാന്‍(36) എന്നിവരാണ് അറസ്റ്റിലായത്.

ജഡ്ജിക്കെതിരെ മോശം പോസ്റ്റിട്ട 15-ഓളം പേര്‍ നിരീക്ഷണത്തിലാണ്. 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് നിരീക്ഷിക്കുന്നത്.

See also  സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ; സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാർക്കുകൾ;

Related News

Related News

Leave a Comment