സര്‍ക്കാരിന് നാണക്കേടായ വണ്ടിപ്പെരിയാര്‍ കേസില്‍ നടപടി : അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍കുമാറിന് സസ്‌പെന്‍ഷന്‍. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

Written by Taniniram

Published on:

തിരുവനന്തപുരം: ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ വണ്ടിപ്പെരിയാര്‍ കേസില്‍ (Vandi Periyar Case) പോലീസ് പിടികൂടിയെ പ്രതിയെ വെറുതെ വിട്ടിരുന്നു. ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
കേസില്‍ പോലീസ് പ്രതിയാക്കിയ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടിയിരുന്നു.കോടതി ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പോലീസിന്റെ അന്വേഷ വീഴ്ചയില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

See also  നടന്‍ മുകേഷിന്റെ ആസ്തി 14.98 കോടി

Related News

Related News

Leave a Comment