സിനിമയുടെ വിജയം ആരാധകരെ സംബന്ധിച്ചിടത്തോളം എന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സിനിമയുടെ വിജയത്തിന്റെ അളവുകോലായി നിർണ്ണയിക്കുന്നത് ബോക്സോഫിലെ കണക്കുകളാണ്. കേരള ബോക്സോഫിൽ നിന്നുള്ള കളക്ഷൻ പരിശോധിക്കുമ്പോൾ രസകരമായ നിരവധി വസ്‍തുതകളാണ് വ്യക്തമാകുന്നത്. ക്രൗഡ് പുള്ളറില്‍ കേരളത്തിലെ ഒന്നാമനെന്ന് പറയുന്ന നടൻ മോഹൻലാല്‍ ബോക്സ് ഓഫീസില്‍ രണ്ടാമനും മറ്റൊരു സൂപ്പർതാരമായ മമ്മൂട്ടി പത്താമതും ആണ്. ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയായ 2018 കേരള ബോക്സ് ഓഫീസില്‍ നിന്ന് 89.40 കോടി രൂപയും ആഗോള തലത്തില്‍ 200 കോടി രൂപയിലധികം ബിസിനസും നേടി ചരിത്രത്തിലിടം പിടിച്ചു. ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡുള്ള പുലിമുരുകന് കേരള ബോക്സ് ഓഫീസില്‍ മാത്രമായി നേടാനായത് 85.15 കോടി രൂപയാണ്. ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനിലെ തന്നെ വിസ്‍മയമായി മാറിയ പ്രഭാസ് നായകനായ ബാഹുബലി 2 ആണ് മൂന്നാമത്. കേരള ബോക്സ് ഓഫീസില്‍ 74.50 കോടി രൂപ നേടാനാണ് ബാഹുബലി 2 ന് കഴിഞ്ഞിരിക്കുന്നത്. യാഷിന്റെ കെജിഎഫ് 2 68.50 കോടി രൂപയാണ് കേരള ബോക്സോഫിൽ നിന്ന് മാത്രമായി നേടിയത്. തൊട്ടുപിന്നിലുള്ള ലൂസിഫര്‍ ആകെ 66.10 കോടി രൂപയാണ് കേരള ബോക്സോഫിൽ നിന്ന് നേടിയത്. ആറാം സ്ഥാനത്തുള്ള ലിയോ നേടിയത് 60.05 കോടി രൂപയാണ്. പിന്നീട് എത്തിയ ജയിലര്‍ 57.70 കോടി രൂപയും നേടി. എട്ടാം സ്ഥാനത്തുള്ള ആര്‍ഡിഎക്സ് 52.50 കോടി രൂപ കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയപ്പോള്‍ ഒൻപതാമതുള്ള നേര് 47.75 കോടിയും പത്താമതുള്ള മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 47.75 കോടിയും നേടി. പക്ഷെ ഈ കണക്കിലൊന്നും ഇടംനേടാൻ ദുല്‍ഖറിൻ്റെ ഒരു സിനിമയ്ക്കും ആയില്ല.
ഒന്നും രണ്ടും സ്‌ഥാനത്ത് മമ്മൂട്ടിയും മോഹൻലാലുമില്ല; റെക്കോര്‍ഡുകളിലൊന്നുമില്ലാതെ ദുല്‍ഖർ
Written by Taniniram1
Published on: