‘പുവർ തിങ്ങ്സ് ‘പ്രദർശനം ഇന്ന്

Written by Taniniram Desk

Published on:

2023ലെ വെനീസ് (Venice)അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൺ ലയൺ (Golden Lion)പുരസ്കാരം നേടിയ ബ്രിട്ടീഷ് ചിത്രം “പുവർ തിങ്ങ്സ്” (Poor Things)ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് സ്ക്രീൻ ചെയ്യും.

വിക്ടോറിയൻ ലണ്ടനിൽ ബെല്ല ബാക്സ്റ്റർ എന്ന യുവതിക്ക് ഉണ്ടാകുന്ന അതിശയകരമായ പരിണാമമാണ് 142 മിനിറ്റുള്ള ചിത്രം പറയുന്നത്. ബ്രിട്ടീഷ് അക്കാദമിയുടെ(British Academy) 5 അവാർഡുകൾ നേടിയ ചിത്രം 96-മത് അക്കാദമി അവാർഡിനായി മികച്ച ചിത്രം ഉൾപ്പെടെ പതിനൊന്ന് നോമിനേഷനുകൾ നേടിയിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ “ഓർമ്മ ഹാളി”ൽ വൈകീട്ട് 6 മണിക്കാണ് പ്രദർശനം.

See also  ഗുരുവായൂരില്‍ ബാര്‍ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; സോപാനം, ഗുരുവായൂര്‍ ഗേറ്റ് വേ ഹോട്ടലുകളില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

Leave a Comment