ബെംഗളൂരു: മൂർഖൻ പാമ്പിനെ (C obra) കുപ്പിയിലാക്കി ബാങ്കോക്കി (Bangkok) ൽ നിന്ന് കടത്തിയ യാത്രക്കാരൻ പിടിയിൽ. ബെംഗളൂരു (Bengaluru) വിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ ബെംഗളൂരു സ്വദേശിയായ പുരോഷത്തം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലെത്തിയ പ്രതിയുടെ ബാഗ് പരിശോധിക്കവെ സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥരാണ് മൂർഖൻ പാമ്പിനെ കുപ്പിയിൽ അടച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുരുഷോത്തമിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വിഷം ശേഖരിക്കുന്നതിനാണ് പാമ്പിനെ കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലും സമാനരീതിയിൽ ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച പാമ്പുകളെയും മറ്റ് ജീവികളെയും പിടികൂടിയിരുന്നു. ഈ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യമുൾപ്പെടെ പരിശോധിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.