Saturday, April 5, 2025

‘വേട്ടയ്യന്‍’ കടപ്പയില്‍; വരവേറ്റ് ആരാധകര്‍

Must read

- Advertisement -

‘ജയിലര്‍ (Jailer Tamil Movie) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്ത് (Rajinikanth) നായകനാകുന്ന ചിത്രമാണ് ‘വേട്ടയ്യന്‍’ (Vettaiyan). ടി.ജി ജ്ഞാനവേല്‍ (TJ Gnanavel) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭ് ബച്ചനും (Amitabh Bachchan), ഫഹദ് ഫാസിലും (Fahadh Faasil), റാണ ദഗുബാട്ടി (Rana Daggubati), മഞ്ജു വാരിയര്‍ (Manju Warrier), റിതിക സിങ് (Ritika Singh) എന്നീ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.

33 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ചഭിനിയിക്കുന്ന ചിത്രം കൂടിയാണ് ‘വേട്ടയ്യന്‍’. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ് (Anirudh Ravichander).

സിനിമയുടെ ആദ്യ ഷെഡ്യൂളുകള്‍ നടന്നത് കേരളത്തിലും തമിഴ്‌നാടുലുമായിരുന്നു. എന്നാലിപ്പോള്‍ ആന്ധ്രയിലെ കടപ്പയിലാണ് അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത്.

https://twitter.com/rajeshreddyega/status/1752648873481523704

ഷൂട്ടിംഗ് തുടങ്ങി രണ്ട് ദിവസമായെങ്കിലും ചിത്രത്തിലെ താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. രജനികാന്തും ഫഹദ് ഫാസിലും ഉള്‍പ്പെടുന്ന താരങ്ങളുടെ വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

https://twitter.com/popsuresh/status/1752679490432704626

അല്ലു അര്‍ജ്ജുന്‍ (Allu Arjun) നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയില്‍ (Puspa Telugu Movie) വില്ലന്‍ വേഷത്തിലെത്തി ഗംഭീര പ്രകടനമാണ് ഫഹദ് നടത്തിയത്. അതുകൊണ്ട് തന്നെ ‘പുഷ്പ സ്റ്റാര്‍’ എന്നാണ് ആന്ധ്രയിലുള്ളവര്‍ താരത്തെ വിളിക്കുന്നത്.

https://twitter.com/VettaiyanMovie/status/1752714115565678766

സൂര്യയെ (Suriya Tamil Actor) നായകനാക്കി സൂപ്പര്‍ ഹിറ്റായ ‘ജയ് ഭീം’ (Jai Bhim Tamil Movie) എന്ന സിനിമയുടെ ഡയറക്ടറാണ് ടി.ജെ ജ്ഞാനവേല്‍. അതുകൊണ്ട് തന്നെ രജനിയുമായി ജ്ഞാനവേല്‍ ഒന്നിക്കുമ്പോള്‍ ആവേശത്തിലാണ് ആരാധകരും. രജനിയുടെ കരിയറിലെ 170ാം മത് ചിത്രമാണ് ‘വേട്ടയ്യന്‍.’

See also 
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article